കഴിഞ്ഞ ഒരാഴ്ചകൊണ്ട് കേരള വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2800 രൂപയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 55,480 രൂപയാണ്. 

 കഴിഞ്ഞ ഒരാഴ്ചകൊണ്ട് കേരള വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2800 രൂപയാണ്. രണ്ട് മാസത്തിന് ശേഷമാണു സ്വർണവില 55000 ത്തിലേക്ക് എത്തുന്നത്. വിവാഹ വിപണിക്ക് വലിയ ആശ്വാസമാണ് വിലയിടിവ് നൽകുന്നത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6935 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5720 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

നവംബർ 1 - ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ

നവംബർ 2 - ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ 

നവംബർ 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 

നവംബർ 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 

നവംബർ 5 - ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ 

നവംബർ 6 - ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ 

നവംബർ 7 - സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ 

നവംബർ 8 - സ്വർണത്തിന്റെ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ 

നവംബർ 9 - സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ 

നവംബർ 10 - . വിപണി വില 58,200 രൂപ 

നവംബർ 11 - സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണി വില 57,760 രൂപ 

നവംബർ 12 - സ്വർണത്തിന്റെ വില 1080 രൂപ കുറഞ്ഞു. വിപണി വില 56,680 രൂപ 

നവംബർ 13 - സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. വിപണി വില 56,360 രൂപ 

നവംബർ 14 - സ്വർണത്തിന്റെ വില 880 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ 

നവംബർ 15 - സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 55,560 രൂപ 

നവംബർ 16 - സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ 

നവംബർ 17 - . സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 55,480 രൂപ