വില റെക്കോർഡിലെത്തിയതോടെ നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങിയത് വില കുറയാൻ കാരണമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് പവന് കുറഞ്ഞത് 1,320 രൂപയാണ്. ഇതോടെ സ്വർണവില 73,000 ത്തിന് താഴേക്ക് എത്തിയിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,560 രൂപയാണ്.

Add Asianetnews as a Preferred SourcegooglePreferred

അന്താരാഷ്ട്ര സംഭവ വികാസങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ സ്വർണവില കുതിച്ചിരുന്നു. വില റെക്കോർഡിലെത്തിയതോടെ നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങിയത് വില കുറയാൻ കാരണമാക്കിയിട്ടുണ്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 25 രൂപ കുറഞ്ഞു. ഇന്നത്തെ വില 9070 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 7440 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 116 രൂപയാണ്

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ


ജൂൺ 1 - സ്വർണവിലയിൽ മാറ്റമില്ല - ഒരു പവൻ്റെ വില - 71,360
ജൂൺ 2 - ഒരു പവൻ സ്വർണത്തിന് 1120 രൂപ വർദ്ധിച്ചു. വിപണിവില - 72,480
ജൂൺ 3 - ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ചു. വിപണിവില - 72,640
ജൂൺ 4 - ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. വിപണിവില - 72,720
ജൂൺ 5 - ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ചു. വിപണിവില - 73,040
ജൂൺ 6 -സ്വർണവിലയിൽ മാറ്റമില്ല. വിപണിവില - 73,040
ജൂൺ 7 - ഒരു പവൻ സ്വർണത്തിന് 1200 രൂപ കുറഞ്ഞു. വിപണിവില - 71,840
ജൂൺ 8 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 71,840
ജൂൺ 9 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണിവില - 71,640
ജൂൺ 10 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണിവില - 71,560
ജൂൺ 11 - ഒരു പവൻ സ്വർണത്തിന് 600 രൂപ വർദ്ധിച്ചു. വിപണിവില - 72,160
ജൂൺ 12 - ഒരു പവൻ സ്വർണത്തിന് 640 രൂപ വർദ്ധിച്ചു. വിപണിവില - 72,800
ജൂൺ 13. - ഒരു പവൻ സ്വർണത്തിന് 1,560 രൂപ വർദ്ധിച്ചു. വിപണിവില - 74,360
ജൂൺ 14. - ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചു. വിപണിവില - 74,560
ജൂൺ 15. - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 74,560
ജൂൺ 16 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണിവില - 74,440
ജൂൺ 17 - ഒരു പവൻ സ്വർണത്തിന് 840 രൂപ കുറഞ്ഞു. വിപണിവില - 73,600
ജൂൺ 18 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണിവില - 74,000
ജൂൺ 19 - ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. വിപണിവില - 73,680
ജൂൺ 20 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 73,680
ജൂൺ 21 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണിവില - 73,880
ജൂൺ 22 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 73,880
ജൂൺ 23 - ഒരു പവൻ സ്വർണത്തിന് 40 രൂപ കുറഞ്ഞു. വിപണിവില - 73,840
ജൂൺ 24 - ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു. വിപണിവില - 73,240
ജൂൺ 24 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണിവില - 72760
ജൂൺ 25 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണിവില - 72560
ജൂൺ 26 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 72560