ഒരു ദിവസത്തിന് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. 80 രൂപയാണ് പവന് ഇന്നലെ കൂടിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ദിവസത്തിന് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. 80 രൂപയാണ് പവന് ഇന്നലെ കൂടിയത്. ഒരു പവൻ (8 ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,480 രൂപയാണ്.

Add Asianetnews as a Preferred SourcegooglePreferred

തുടർച്ചയായ മൂന്ന് ദിവസങ്ങളിലെ സ്വർണവില വർദ്ധനവിന് ശേഷമാണ് ശനിയാഴ്ച സ്വർണവില കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് 1520 രൂപയാണ് വർദ്ധിച്ചത്. ഇതിന് ഒരാശ്വാസമെന്ന നിലയിൽ ശനിയാഴ്ച 440 രൂപ കുറഞ്ഞു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില ഇന്നലെ 10 രൂപ ഉയർന്നു. ഇന്നത്തെ വില 9060 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 5 രൂപ ഉയർന്നു. ഇന്നത്തെ വപണി വില 7430 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 116 രൂപയാണ്.

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂലൈ 1- ഒരു പവന് 840 രൂപ ഉയർന്നു. വിപണി വില 72.160

ജൂലൈ 2- ഒരു പവന് 360 രൂപ ഉയർന്നു. വിപണി വില 72.520

ജൂലൈ 3- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 72,840

ജൂലൈ 4- ഒരു പവന് 440 രൂപ കുറഞ്ഞു. വിപണി വില 72,400

ജൂലൈ 5- ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 72,480

ജൂലൈ 6-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,480