ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80000 ത്തിന് മുകളിൽ നൽകേണ്ടിവരും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില‌ കുറഞ്ഞു. പവന് 1000 രൂപയാണ് കുറഞ്ഞത്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലായിരുന്നു പവന്റെ വില. ഇന്ന് വില കുറഞ്ഞെങ്കിലും 74000 ത്തിന് മുകളിൽ തന്നെയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 74040 രൂപയാണ്.

Add Asianetnews as a Preferred SourcegooglePreferred

40 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്നലെ വില റെക്കോർഡിലെത്തിയത്. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80000 ത്തിന് മുകളിൽ നൽകേണ്ടിവരും.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 9255 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7590 രൂപയാണ്. വെള്ളിയുടെ വിലയിലും ഇന്ന മാറ്റമില്ല. റെക്കോർഡ് വിലയ്ക്കരികിലാണ് വെള്ളിവില. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 125 രൂപയാണ്.

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂലൈ 1- ഒരു പവന് 840 രൂപ ഉയർന്നു. വിപണി വില 72.160

ജൂലൈ 2- ഒരു പവന് 360 രൂപ ഉയർന്നു. വിപണി വില 72.520

ജൂലൈ 3- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 72,840

ജൂലൈ 4- ഒരു പവന് 440 രൂപ കുറഞ്ഞു. വിപണി വില 72,400

ജൂലൈ 5- ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 72,480

ജൂലൈ 6-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,480

ജൂലൈ 7- പവന് 400 രൂപ കുറഞ്ഞു. വിപണി വില 72,080

ജൂലൈ 8- പവന് 400 രൂപ ഉയർന്നു. വിപണി വില 72,480

ജൂലൈ 9- പവന് 480 രൂപ കുറഞ്ഞു. വിപണി വില 72,000

ജൂലൈ 10- പവന് 160 രൂപ ഉയർന്നു. വിപണി വില 72,160

ജൂലൈ 11- പവന് 440 രൂപ ഉയർന്നു. വിപണി വില 72,600

ജൂലൈ 12- പവന് 520 രൂപ ഉയർന്നു. വിപണി വില 73,120

ജൂലൈ 13- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73,120

ജൂലൈ 14- ഒരു പവന് 120 രൂപ ഉയർന്നു. വിപണി വില 73,240

ജൂലൈ 15- ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 73,160

ജൂലൈ 16- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 72,800

ജൂലൈ 17- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,800

ജൂലൈ 18- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,800

ജൂലൈ 18 (ഉച്ച)- ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 73,200

ജൂലൈ 19 ഒരു പവന് 160 രൂപ ഉയർന്നു. വിപണി വില 73,360

ജൂലൈ 20 സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73,360

ജൂലൈ 21 ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 73,440

ജൂലൈ 22 ഒരു പവന് 840 രൂപ ഉയർന്നു. വിപണി വില 74,280

ജൂലൈ 23 ഒരു പവന് 760 രൂപ ഉയർന്നു. വിപണി വില 75040

ജൂലൈ 23 ഒരു പവന് 1000 രൂപ കുറഞ്ഞു. വിപണി വില 74040