ഈ മാസത്തിൽ ആദ്യമായി പവന്റെ വില 73,000 കടന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഇന്ന് 520 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ ഈ മാസത്തിൽ ആദ്യമായി പവന്റെ വില 73,000 കടന്നു. ഇന്നലെ 440 രൂപ വർദ്ധിച്ചിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73,120 രൂപയാണ്.

Add Asianetnews as a Preferred SourcegooglePreferred

അന്താരാഷ്ട്ര സംഭവ വികാസങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ട്രംപിന്റെ വ്യാപാര നയങ്ങളും അമേരിക്കയുടെ വ്യാപരകരാറുകളുമെല്ലാം സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഇന്നലെയും ഇന്നുമായി 960 രൂപയാണ് പവന് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില ഇന്ന് 65 രൂപ ഉയർന്നു. ഇന്നത്തെ വില 9140 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 55 രൂപ ഉയർന്നു. ഇന്നത്തെ വപണി വില 7490 രൂപയാണ്.

വെള്ളിയുടെ വില റെക്കോർഡിലാണ്. സാധാരണ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 124 രൂപയാണ്.

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂലൈ 1- ഒരു പവന് 840 രൂപ ഉയർന്നു. വിപണി വില 72.160

ജൂലൈ 2- ഒരു പവന് 360 രൂപ ഉയർന്നു. വിപണി വില 72.520

ജൂലൈ 3- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 72,840

ജൂലൈ 4- ഒരു പവന് 440 രൂപ കുറഞ്ഞു. വിപണി വില 72,400

ജൂലൈ 5- ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 72,480

ജൂലൈ 6-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,480

ജൂലൈ 7- പവന് 400 രൂപ കുറഞ്ഞു. വിപണി വില 72,080

ജൂലൈ 8- പവന് 400 രൂപ ഉയർന്നു. വിപണി വില 72,480

ജൂലൈ 9- പവന് 480 രൂപ കുറഞ്ഞു. വിപണി വില 72,000

ജൂലൈ 10- പവന് 160 രൂപ ഉയർന്നു. വിപണി വില 72,160

ജൂലൈ 11- പവന് 440 രൂപ ഉയർന്നു. വിപണി വില 72,600

ജൂലൈ 12- പവന് 520 രൂപ ഉയർന്നു. വിപണി വില 73,120