സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിലയിടിവിന് കാരണം. ഓണക്കാലം അടുക്കുന്നതോടെ സ്വർണ വിലയിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 200 രൂപയും കുറഞ്ഞതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായി സ്വർണ വില. മിനിഞ്ഞാന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 2320 രൂപയോളമായിരുന്നു വർധിച്ചിരുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വിലക്കയറ്റമുണ്ടായതാണ് സംസ്ഥാനത്തിലെ സ്വർണ നിരക്കിലും പ്രതിഫലിക്കുന്നത്. ഓണക്കാലമടുക്കുന്നതോടെ സ്വർണ വിലയിൽ വർധനവുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ല. നിലവിൽ ഒരു ​ഗ്രാം വെള്ളിക്ക് 255 രൂപയും 10 ​ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വില വരുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

ഓഗസ്റ്റ് 13- 1,13,760 രൂപ

ഓഗസ്റ്റ് 12- 1,13,560 രൂപ

ഓ​ഗസ്റ്റ് 11- രാവിലെ- 1,13,7600 രൂപ | വൈകീട്ട് 1,12,800 രൂപ

ഓ​ഗസ്റ്റ് 10- 1,11,440 രൂപ

ഓ​ഗസ്റ്റ് 9- 1,11,720 രൂപ

ഓഗസ്റ്റ് 8- 1,11,720 രൂപ

ഓഗസ്റ്റ് 7- 1,09,920 രൂപ

ഓഗസ്റ്റ് 6- 1,09, 800 രൂപ

ഓഗസ്റ്റ് 5- 1,07,680 രൂപ

ഓഗസ്റ്റ് 4- 1,05,600 രൂപ

ഓഗസ്റ്റ് 3- 1,05,760 രൂപ