സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞ് 1,14,200 രൂപയായി. സ്വർണത്തിനൊപ്പം വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളി വില 275 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,750 രൂപയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ്. ഇന്ന് ഒരു ഗ്രാം സ്വർണം ഗ്രാമിന് 35 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയോളം ഇടിഞ്ഞുവെന്ന് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കിൽ പറയുന്നു. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,275 രൂപയും ഒരു പവൻ സ്വർണത്തിന് 1,14,200 രൂപയുമായി വില. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പവന് വലിയ രീതിയിലുള്ള കുറവ് വന്നിട്ടില്ലെങ്കിലും നേരിയ ആശ്വാസം നൽകുന്ന ഇടിവാണ് വിപണിയിലുണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളി വില 275 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,750 രൂപയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ മാസത്തെ സ്വർണ നിരക്കുകൾ

ജൂൺ 1- 1,14,560 രൂപ

ജൂൺ 2- 1,14,560 രൂപ

ജൂൺ 3- 1,14,560 രൂപ

ജൂൺ 4- 1,14,480 രൂപ

ജൂൺ 5- 1,14,200 രൂപ