സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,11,000 രൂപയായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ സ്വർണ വില പവന് 225 രൂപയുടെ വർധനക്ക് ശേഷമാണ് ഇന്ന് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,11,000 രൂപയായി. ഒരു ഗ്രാമിന് 13,875 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് പവന് 1,11,120 രൂപയായിരുന്നു. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 265 രൂപയായി ഉയർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,650 രൂപയാണ് വില വരുന്നത്.
ഈ മാസത്തെ സ്വർണ നിരക്കുകൾ
ജൂൺ 1- 1,14,560 രൂപ
ജൂൺ 2- 1,14,560 രൂപ
ജൂൺ 3- 1,14,560 രൂപ
ജൂൺ 4- 1,14,480 രൂപ
ജൂൺ 5- 1,14,200 രൂപ
ജൂൺ 6 - 1,14,200 രൂപ
ജൂൺ 7 - 1,14,200 രൂപ
ജൂൺ 8 - 1,11, 240 രൂപ
ജൂൺ 9- 1,12,320 രൂപ
ജൂൺ 11- 1,06,800 രൂപ
ജൂൺ 12- 1,08, 960 രൂപ
ജൂൺ 13- 1,09, 320 രൂപ
ജൂൺ 14- 1,09, 320 രൂപ
ജൂൺ 15- 1,11,120 രൂപ
ജൂൺ 16- 1,11,000 രൂപ


