കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് ₹73,200 ആയി ഇന്നത്തെ വില. കഴിഞ്ഞ ഒരു മാസത്തെ മുഴുവൻ സ്വർണ നിരക്കുകൾ അറിയാം.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് വില ഇടിയുന്നത് പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 73200 രൂപയാണ്.
ഇന്നലെ 320 രൂപയാണ് പവന് കുറഞ്ഞത്. വെറും രണ്ട് ദിവസംകൊണ്ട് 480 രൂപ പവന് കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ്. ഭൗമ രാഷ്ട്രിയ പ്രശ്നങ്ങൾ സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡൻ്റിൻ്റെ നികുതി നയം ആഭ്യന്തര ഓഹരി വിപണിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്.. രൂപയുടെ മൂല്യവും ഇടിഞ്ഞു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9150 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7510 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5850 ആണ്.
വെള്ളിയുടെ വിലയിലും ഇടിവ് നേരിടുന്നുണ്ട്. ഇന്നലെ ഗ്രാമിന് 2 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു രൂപ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 121 രൂപയാണ്.
കഴിഞ്ഞ ഒരു മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 2- ഒരു പവന് 360 രൂപ ഉയർന്നു. വിപണി വില 72,520
ജൂലൈ 3- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 72,840
ജൂലൈ 4- ഒരു പവന് 440 രൂപ കുറഞ്ഞു. വിപണി വില 72,400
ജൂലൈ 5- ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 72,480
ജൂലൈ 6-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,480
ജൂലൈ 7- പവന് 400 രൂപ കുറഞ്ഞു. വിപണി വില 72,080
ജൂലൈ 8- പവന് 400 രൂപ ഉയർന്നു. വിപണി വില 72,480
ജൂലൈ 9- പവന് 480 രൂപ കുറഞ്ഞു. വിപണി വില 72,000
ജൂലൈ 10- പവന് 160 രൂപ ഉയർന്നു. വിപണി വില 72,160
ജൂലൈ 11- പവന് 440 രൂപ ഉയർന്നു. വിപണി വില 72,600
ജൂലൈ 12- പവന് 520 രൂപ ഉയർന്നു. വിപണി വില 73,120
ജൂലൈ 13- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73,120
ജൂലൈ 14- ഒരു പവന് 120 രൂപ ഉയർന്നു. വിപണി വില 73,240
ജൂലൈ 15- ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 73,160
ജൂലൈ 16- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 72,800
ജൂലൈ 17- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,800
ജൂലൈ 18- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,800
ജൂലൈ 18 (ഉച്ച)- ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 73,200
ജൂലൈ 19 ഒരു പവന് 160 രൂപ ഉയർന്നു. വിപണി വില 73,360
ജൂലൈ 20 സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73,360
ജൂലൈ 21 ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 73,440
ജൂലൈ 22 ഒരു പവന് 840 രൂപ ഉയർന്നു. വിപണി വില 74,280
ജൂലൈ 23 ഒരു പവന് 760 രൂപ ഉയർന്നു. വിപണി വില 75040
ജൂലൈ 24 ഒരു പവന് 1000 രൂപ കുറഞ്ഞു. വിപണി വില 74040
ജൂലൈ 25 ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 73680
ജൂലൈ 26 ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 73680
ജൂലൈ 27 സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73680
ജൂലൈ 28 സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73680
ജൂലൈ 29 ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 73200
ജൂലൈ 30 ഒരു പവന് 280 രൂപ ഉയർന്നു. വിപണി വില 73480
ജൂലൈ 31 ഒരു പവന് 160 രൂപ കുറഞ്ഞു. വിപണി വില 73360
ഓഗസ്റ്റ് 1 പവന് 160 രൂപ കുറഞ്ഞു. വിപണി വില 73200 രൂപ
