സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അതേ സമയം, വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 1 ഗ്രാം വെള്ളിക്ക് 265 രൂപയും 10 ഗ്രാം വെള്ളിക്ക് 2,650 രൂപ വിലയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 1 ഗ്രാം വെള്ളിക്ക് 265 രൂപയും 10 ഗ്രാം വെള്ളിക്ക് 2,650 രൂപ വിലയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേ സമയം, പശ്ചിമേഷ്യയിൽ വെടിനിർത്തൽ അവസാനിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇറാന്റെ കീഴടങ്ങൽ പ്രതീക്ഷിക്കേണ്ട എന്ന് അമേരിക്കയ്ക്ക് ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം അടുത്ത ഘട്ട ചർച്ചകൾക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദിൽ എത്തും എന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറയുന്നത്. എന്നാൽ ഇറാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇതും വിപണിയിൽ സസ്പെൻസ് നിലനിർത്തുന്നുണ്ട്.

അതേ സമയം, രാജ്യത്തെ സ്വര്‍ണ്ണ- വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. 2026 ഏപ്രില്‍ 1 മുതല്‍ 2029 മാര്‍ച്ച് 31 വരെയുള്ള മൂന്ന് വര്‍ഷത്തേക്കാണ് ഈ അനുമതി. പട്ടികയിലുള്ള ബാങ്കുകളില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, റഷ്യന്‍ ബാങ്കായ സ്‌ബെര്‍ ബാങ്ക് എന്നിവയ്ക്ക് സ്വര്‍ണ്ണം മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവാദമുള്ളൂ. മറ്റുള്ള ബാങ്കുകള്‍ക്ക് വെള്ളിയും ഇറക്കുമതി ചെയ്യാം.

നേരത്തെ, സര്‍ക്കാര്‍ വിജ്ഞാപനം വൈകിയത് കാരണം ബാങ്കുകള്‍ സ്വര്‍ണ്ണ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇത് വിപണിയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കി. ഇറക്കുമതി നിയന്ത്രിച്ചതിനാല്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ലഭ്യത കുറയുമെന്നും അത് വഴി വിലക്കയറ്റം ഉണ്ടാകുമെന്നും ആശങ്ക പരന്നിരുന്നു.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ

ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ഏപ്രിൽ 3- രാവിലെ 1,10,680 രൂപ

ഏപ്രിൽ 4- രാവിലെ 1,10, 680 രൂപ

ഏപ്രിൽ 5- 1,10, 680 രൂപ

ഏപ്രിൽ 6- രാവിലെ 1,09,360 രൂപ| വൈകീട്ട് 1,10,480 രൂപ

ഏപ്രിൽ 7- 1,09,880 രൂപ

ഏപ്രിൽ 8- 1,12,800 രൂപ

ഏപ്രിൽ 9- 1,11,080 രൂപ| വൈകീട്ട് 1,11,600 രൂപ

ഏപ്രിൽ 10- രാവിലെ 1,12, 200 രൂപ|വൈകീട്ട് 1,11,720 രൂപ

ഏപ്രിൽ 11- രാവിലെ 1,12,080 രൂപ

ഏപ്രിൽ 12- 1,12,080 രൂപ

ഏപ്രിൽ 13- 1,11,800 രൂപ

ഏപ്രിൽ 14- 1,12,880 രൂപ

ഏപ്രിൽ 15- 1,13, 920 രൂപ

ഏപ്രിൽ 16- 1,14,080 രൂപ

ഏപ്രിൽ 17- രാവിലെ 1,13,080 രൂപ| രാത്രി 1,13,640 രൂപ

ഏപ്രിൽ 18- 1,14,240 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ വില)

ഏപ്രിൽ 19- 1,14,240 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ വില)

ഏപ്രിൽ 20- 1,13,880 രൂപ

ഏപ്രിൽ 21- 1,13,880 രൂപ