10 മുതൽ 15 ശതമാനം കൊവിഡ് രോഗികളിൽ മാത്രമാണ് ഛർദ്ദി, വയറിളക്കം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നതെന്ന് എയിംസ് ഡോക്ടർമാർ വ്യക്തമാക്കി. കൊവിഡ് രോഗികളിൽ ഹൃദയാഘാതം, രക്തം കട്ടപിടിക്കൽ വൃക്ക  കരൾ തകരാറുകൾ എന്നിവ കണ്ട് വരുന്നതായി എയിംസിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. സൗരഭ് കെദിയ പറഞ്ഞു.

കൊവിഡ് -19 രോഗികളിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുറവാണ്. മാറിച്ച്  ദഹനനാളത്തിന്റെ പ്രശ്നങ്ങളാണ് പ്രകടമാകുന്നതെന്ന് ഡോ. സൗരഭ് പറയുന്നു.

വയറിളക്കം (2 മുതൽ 50% വരെ), വിശപ്പ് കുറയൽ (30 മുതൽ 40% വരെ), ഹെപ്പറ്റൈറ്റിസ് (14 മുതൽ 53% വരെ), ദഹന ലക്ഷണങ്ങൾ (3 മുതൽ 23% വരെ), ഛർദ്ദി, ഓക്കാനം (1- 12%) എന്നിങ്ങനെയാണ് കാണുന്നതെന്ന് ഡോ. കെഡിയ പറഞ്ഞു.

കൊറോണ ബാധിച്ചവരിൽ അഞ്ച് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമെന്ന് യു എസിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.

പനി, ചുമ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ പ്രത്യക്ഷപ്പെടുന്നതോടെ വൈറസ് ശരീരത്തിനുള്ളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെന്ന് ഉറപ്പിക്കാം. അതുകൊണ്ടുതന്നെ നിലവില്‍ ലോകാരോഗ്യസംഘടന ഉള്‍പ്പടെ നിര്‍ദേശിച്ചിട്ടുള്ള 14 ദിവസത്തെ ക്വാറന്റൈനിലുള്ള നിരീക്ഷണം എല്ലാവരും പാലിക്കണമെന്നും പഠനത്തിൽ പറയുന്നു. 

മിക്ക കുട്ടികളിലും കൊവിഡിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നില്ലെന്ന് പഠനം