അമേരിക്കയിലെ മിനസോട്ടയില്‍ 104 വയസ്സുകാരി കൊവിഡിനെ അതിജീവിച്ചത് പ്രതീക്ഷ തരുന്ന വാര്‍ത്തയാണ്.  മിനസോട്ടയിലെ ഒരു ഹെല്‍ത്ത് കെയര്‍ ഹോമിലാണ് വെറ മുള്ളര്‍ എന്ന 104 വയസ്സുകാരി 13 വര്‍ഷമായി ജീവിക്കുന്നത്. . മാര്‍ച്ച് 25 നാണ് മുള്ളര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കാണ്ടുതുടങ്ങിയത്. ചെറിയ ചുമയായിരുന്നു തുടക്കം.  പിന്നീടുള്ള ദിവസങ്ങളില്‍ പനിയും മൂക്കടപ്പും  തുടങ്ങി.

ഹെല്‍ത്ത് കെയര്‍ ഹോമിലാണെങ്കിലും മുള്ളറയെ കുടുംബം സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ക്വാറന്‍റൈനിലായിരുന്നപ്പോഴും കുടുംബം സന്ദര്‍ശനം മുടക്കിയില്ല. മാര്‍ച്ച് 23ന് മുള്ളറയുടെ ജന്മദിനമായിരുന്നു. അന്ന് ഒരുമിച്ചുകൂടാന്‍ കഴിഞ്ഞില്ലെങ്കിലും ഹെല്‍ത്ത് കെയര്‍ ഹോമിലെ ഗ്ലാസ്സ് ഡോറിന് ഇരുവശത്തും നിന്ന് അവര്‍ ആശംസകള്‍ നല്‍കി. അന്ന് ചെറിയ ചുമ മാത്രമേ ഉണ്ടായിരുന്നോള്ളൂ. പിന്നീട് 25-ാം തീയതി മുതല്‍ ആരോഗ്യം മോശമാവുകയായിരുന്നു.

കൊവിഡ് രോഗികളുടെ എണ്ണം യുഎസില്‍ കൂടുന്നതിനിടെയാണ് വെറ മുള്ളര്‍ രോഗത്തെ കീഴപ്പെടുത്തിയ വാര്‍ത്ത എത്തുന്നത്. കൃത്യമായ പരിചരണത്തിലൂടെയും പ്രതിരോധ മരുന്നിലൂടെയും ആര്‍ക്കും ഏതു ഘട്ടത്തിലും രോഗത്തെ തോല്‍പിക്കാനാവും എന്നയൊരു സന്ദേശമാണ് വെറ മുള്ളര്‍ ലോകത്തിന് നല്‍കുന്നത്. കുടുംബത്തിന്റെയും ഡോക്ടര്‍മാരുടെയും സഹായത്തോടെയായിരുന്നു മുള്ളറയുടെ തിരിച്ചുവരവ്.

READ ALSO : 'ഗെറ്റ് ഔട്ട്'; ലോകത്തെ വിറപ്പിച്ച മഹാമാരിയെ പുല്ലുപോലെ തോല്‍പിച്ച് 107കാരി