Asianet News MalayalamAsianet News Malayalam

വയറിലെ ക്യാന്‍സര്‍; ഈ അഞ്ച് ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്...

ചില അണുബാധകള്‍, അള്‍സര്‍, ഹൈപ്പർ അസിഡിറ്റി, ഉപ്പിട്ട ഭക്ഷണത്തിന്‍റെ അമിത ഉപയോഗം, പഴങ്ങളും പച്ചക്കറികളും കുറച്ച് കഴിക്കുന്നത്, പുകവലി എന്നിവയെല്ലാം ആമാശയ ക്യാൻസറിന് കാരണമാകാം. പലപ്പോഴും ഈ അര്‍ബുദ്ദം വൈകിയ വേളയിലാണ് തിരിച്ചറിയപ്പെടുക.  

5 common symptoms of stomach cancer you must know
Author
First Published Jan 31, 2024, 9:16 AM IST

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗനിർണയം നടത്തുന്ന അഞ്ചാമത്തെ ക്യാൻസറാണ് ആമാശയ ക്യാൻസർ അഥവാ വയറിലെ അര്‍ബുദം (ഗ്യാസ്ട്രിക് ക്യാൻസർ) എന്ന് പറയുന്നത്. വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതിനെയാണ് ഗ്യാസ്ട്രിക് ക്യാൻസർ എന്ന് പറയുന്നത്. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ഗാസ്ട്രിക്  ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകമാണ്.  ചില അണുബാധകള്‍, അള്‍സര്‍, ഹൈപ്പർ അസിഡിറ്റി, ഉപ്പിട്ട ഭക്ഷണത്തിന്‍റെ അമിത ഉപയോഗം, പഴങ്ങളും പച്ചക്കറികളും കുറച്ച് കഴിക്കുന്നത്, പുകവലി എന്നിവയെല്ലാം ആമാശയ ക്യാൻസറിന് കാരണമാകാം. പലപ്പോഴും ഈ അര്‍ബുദ്ദം വൈകിയ വേളയിലാണ് തിരിച്ചറിയപ്പെടുക.  

ഉദര ക്യാൻസറിന്‍റെ അഞ്ച് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് വിവരിക്കുകയാണ് സൺറൈസ് ഓങ്കോളജി സെന്‍ററിലെ ലീഡ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അജയ് സിംഗ്. അവ എന്തൊക്കെയാണെന്ന് നോക്കാം... 

1. അകാരണമായി വിശദീകരിക്കാനാവാത്ത തരത്തില്‍ ശരീരഭാരം കുറയുക. 

2. വയറിന്‍റെ മുകൾ ഭാഗത്തെ നിരന്തരമായ വേദന.

3. ഭക്ഷണത്തിനു ശേഷം ഇടയ്ക്കിടെ ഛർദ്ദില്‍ ഉണ്ടാവുക. 

4. ഛർദ്ദിക്കുമ്പോള്‍ രക്തം വരുക, അത് പലപ്പോഴും കാപ്പിയുടെ നിറമായിരിക്കും.

5. കറുത്ത നിറമുള്ള മലം പോവുക

അറിയാം മറ്റ് സാധാരണ ലക്ഷണങ്ങള്‍... 

വയറിലെ നീർവീക്കം,  ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ,  എപ്പോഴുമുള്ള അസിഡിറ്റി,  നെഞ്ചെരിച്ചിൽ, ദഹനക്കേട്, മലബന്ധം, ക്ഷീണം, തുടങ്ങിയവയൊക്കെ ചിലപ്പോള്‍ വയറിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ഹാര്‍ട്ട് അറ്റാക്ക്; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുതേ...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios