Asianet News MalayalamAsianet News Malayalam

ബുദ്ധി കൂടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍...

തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും വേണ്ടി നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത്തരത്തില്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനായും ബുദ്ധി കൂടാനും വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

6 activities to boost brain health
Author
First Published Feb 6, 2024, 1:19 PM IST

നിരന്തരം പ്രവര്‍ത്തിക്കുന്ന ഏറെ പ്രധാനപ്പെട്ട അവയവമായ തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ ആവശ്യമാണ്. 
തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും വേണ്ടി നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത്തരത്തില്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനായും ബുദ്ധി കൂടാനും വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ശാരീരിക പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ബുദ്ധി കൂടാനും സഹായിക്കും. എപ്പോഴും വെറുതേ ഇരിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് മോശമായി ബാധിക്കാം. അതിനാല്‍ പതിവായി വ്യായാമം ചെയ്യാം. നടത്തം, ജോഗിങ്, ഡാന്‍സ് തുടങ്ങിയവയെല്ലാം തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

രണ്ട്... 

തലച്ചോറ് എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാന്‍ പസിലുകളും മറ്റും കളിക്കുന്നത് നല്ലതാണ്. 

മൂന്ന്... 

തലച്ചോറിന്‍റെ ആരോഗ്യത്തിനായി പോഷകാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. കാരണം 
പോഷകാഹാരക്കുറവും  തലച്ചോറിനെ പ്രതികൂലമായി ബാധിക്കാം. അതിനാല്‍ ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍,  ഇരുമ്പ്, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

നാല്... 

മധുരപലഹാരങ്ങൾ, ചോക്ലേറ്റുകള്‍, പിസ, ബർഗർ, നൂഡിൽസ്, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നതാണ് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലത്.

അഞ്ച്...  

വെള്ളം ധാരാളം കുടിക്കുക. തലച്ചോറിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് വെള്ളം കുടിക്കുന്നത് പ്രധാനമാണ്. 

ആറ്... 

നന്നായി ഉറങ്ങുക. കാരണം പതിവായി ഉറക്കം ശരിയായില്ലെങ്കിലും അത് തലച്ചോറിനെ ബാധിക്കാം.   ഓര്‍മ്മശക്തി കുറയാനും, പഠനത്തില്‍ ശ്രദ്ധ കൊടുക്കാതിരിക്കാനും ഇത് കാരണമാകും.  അതിനാല്‍ രാത്രി ഏഴ്- എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കാഴ്ചശക്തി വർധിപ്പിക്കാന്‍ കഴിക്കേണ്ട ഏഴ് നട്സും ഡ്രൈ ഫ്രൂട്ട്സും...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios