കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുക,  ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, മങ്ങിയ നഖങ്ങള്‍, കണ്ണിന്റെ മൂലകളിൽ കാണുന്ന തടിപ്പ് തുടങ്ങിയവയാണ് ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാണുന്നത്. 

പലപ്പോഴും നമ്മുടെ മോശം ഭക്ഷണരീതികളും തിരക്കുപിടിച്ച ജീവിതക്രമവുമെല്ലാം ജീവിതശൈലി രോഗങ്ങളെ വിളിച്ചുവരത്തുന്നു. അത്തരത്തില്‍ ഇന്ന് നിരവധി ആളുകളെയാണ് കൊളസ്ട്രോള്‍ ബാധിച്ചിരിക്കുന്നത്. ചീത്ത കൊളസ്ട്രോള്‍ ശരീരത്തില്‍ കൂടിയാല്‍ അത് ഹൃദയത്തിന് പണിയാകുമെന്നും എല്ലാവര്‍ക്കും അറിയാം. പലപ്പോഴും ഇതിന്‍റെ പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ പറ്റാത്തതാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നത്. കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുക, ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, മങ്ങിയ നഖങ്ങള്‍, കണ്ണിന്റെ മൂലകളിൽ കാണുന്ന തടിപ്പ് തുടങ്ങിയവയാണ് ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാണുന്നത്. 

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്ര​ദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഇതിനായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസിഡ് ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

രണ്ട്... 

റെഡ് മീറ്റിന്‍റെ ഉപയോഗവും പരമാവധി കുറയ്ക്കുക. കാരണം ഇവയിലെ കൊഴുപ്പും ശരീരത്തിലടിയാം. അതിനാല്‍ ബീഫ്, ബട്ടന്‍ തുടങ്ങിയ ചുവന്ന മാംസം അധികം കഴിക്കേണ്ട. 

മൂന്ന്... 

ഒപ്പം തന്നെ മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

നാല്... 

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഫൈബറും ഒമേഗ -3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി പച്ചക്കറികളും പഴങ്ങളും മുഴുധാന്യങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്... 

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കാരണം വണ്ണം കൂടിയവരില്‍ കൊളസ്ട്രോള്‍ സാധ്യത കൂടാന്‍ സാധ്യതയുണ്ട്. 

ആറ്... 

വ്യായാമം ചെയ്യുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. 

ഏഴ്... 

പുകവലിയും മദ്യപാനവും പരമാവധി ഒഴിവാക്കുക. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: കിഡ്‌നി സ്‌റ്റോണിനെ നേരത്തെ തിരിച്ചറിയാം; ഈ അഞ്ച് ലക്ഷണങ്ങളെ നിസാരമാക്കേണ്ട...

youtubevideo