ക്യാന്‍സര്‍ രോഗം തുടക്കത്തിലേ കണ്ടെത്താനാകാതെ പോകുന്നതാണ്, ഇതു വര്‍ദ്ധിച്ച് രോഗി മരണപ്പെടാന്‍ കാരണമാകുന്നത്.
നിങ്ങള്‍ക്ക് ക്യാന്‍സര്‍ രോഗമുണ്ടോ? പെട്ടെന്ന് ഇങ്ങനെയൊരു ചോദ്യം കേട്ടാല്‍ ആരുമൊന്ന് പേടിച്ചുപോകും. ക്യാന്‍സര്‍ രോഗം തുടക്കത്തിലേ കണ്ടെത്താനാകാതെ പോകുന്നതാണ്, ഇതു വര്‍ദ്ധിച്ച് രോഗി മരണപ്പെടാന്‍ കാരണമാകുന്നത്. ക്യാന്‍സര്‍ തുടക്കത്തിലേ തിരിച്ചറിയാന്‍ എന്ത് ടെസ്റ്റാണ് ചെയ്യേണ്ടതെന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ അറിയുക, ക്യാന്‍സര്‍ രോഗം തുടക്കത്തിലേ കണ്ടെത്താന്‍ സാധിക്കുന്ന ബ്ലഡ് ടെസ്റ്റുകളുണ്ട്. നിങ്ങളുടെ ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളോ, അല്ലെങ്കില്‍ അവയുടെ സാന്നിദ്ധ്യംകൊണ്ടോ സാധാരണകോശങ്ങള്‍ പുറപ്പെടുവിക്കുന്ന ചില രാസവസ്‌തുക്കളുണ്ട്.

ട്യൂമര്‍ മാര്‍ക്കേഴ്‌സ് എന്നാണ് ഇവ അറിയപ്പെടുന്നത്. രക്തത്തില്‍ ട്യൂമര്‍ മാര്‍ക്കറുകളുടെ സാന്നിദ്ധ്യമുണ്ടോയെന്ന് കണ്ടെത്തിയാല്‍, ക്യാന്‍സര്‍ രോഗ സാധ്യത തുടക്കത്തിലേ തിരിച്ചറിയാനാകും. നിങ്ങള്‍ക്ക് ക്യാന്‍സറുണ്ടോയെന്ന് സംശയം തോന്നിയാല്‍, ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം താഴെ കൊടുത്തിരിക്കുന്ന ബ്ലഡ് ടെസ്റ്റുകള്‍ ചെയ്യുക.
1. ബ്ലഡ് ക്യാന്‍സറുണ്ടോയെന്ന് അറിയാന്‍ ബീറ്റാ മൈക്രോഗ്ലോബുലിന്‍ എന്ന ബ്ലഡ് ടെസ്റ്റ് ചെയ്താല്‍ മതി.
2. ബീറ്റ എച്ച് സി ജി ടെസ്റ്റ് ചെയ്താല്‍ ഗര്‍ഭിണി അല്ലാത്ത സ്‌ത്രീകളില്‍ ഗര്‍ഭാശയക്യാന്‍സറും, പുരുഷന്‍മാരില്‍ വൃഷ്‌ണത്തില്‍ ക്യാന്‍സറുണ്ടോയെന്നും തിരിച്ചറിയാന്‍ സാധിക്കും.
3. സി ഇ എ, സിഎ-125 എന്നീ രക്തപരിശോധനകള്‍ ചെയ്താല്‍, ഓവേറിയന്‍ ക്യാന്‍സര്‍ കണ്ടെത്താനാകും.
4. സിഎ 19-9 എന്ന ബ്ലഡ് ടെസ്റ്റ് ചെയ്താല്‍, പിത്താശയം, പാന്‍ക്രിയാസ്, ആമാശയം എന്നീ ഭാഗങ്ങളില്‍ ക്യാന്‍സറുണ്ടോയെന്ന് അറിയാനാകും.
5. കാര്‍സിയോ എംബ്രിയോജെനിക് ആന്‍ജിജന്‍ അഥവാ സിഇഎ എന്ന ടെസ്റ്റ് ചെയ്താല്‍, വന്‍കുടല്‍, ഗര്‍ഭാശയം, അണ്ഡാശയം, ആമാശയം, തൈറോയ്ഡ് എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ ഉണ്ടോയെന്ന് കണ്ടെത്താം.
6. സിഇഎ, സിഎ 15-3, എംസിഎ എന്നീ ടെസ്റ്റുകള്‍ ചെയ്താല്‍ സ്‌ത്രീകളില്‍ സ്‌തനാര്‍ബുദം ഉണ്ടോയെന്ന് തിരിച്ചറിയാനാകും.
7. രക്തത്തില്‍ കാല്‍സിടോണിന്റെ അളവ് ഉയര്‍ന്നു നിന്നാല്‍ തൈറോയ്ഡ് ഗ്രന്ഥികളില്‍ ക്യാന്‍സറുണ്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കും.
8. ആല്‍ഫാ ഫീറ്റോ പ്രോട്ടീന്‍ അഥവാ എ എഫ് പി എന്ന ടെസ്റ്റ് ചെയ്താല്‍, കരളിന് ക്യാന്‍സറുണ്ടോയെന്ന് അറിയാനാകും.
9. ഒരു തവണ ക്യാന്‍സര്‍ രോഗം പിടിപെട്ട് ചികില്‍സിച്ച് ഭേദമാക്കിക്കഴിഞ്ഞ് വീണ്ടും അസുഖം വരുന്നുണ്ടോയെന്ന് അറിയാന്‍ എസ് സി സി ആന്റിജന്‍ ടെസ്റ്റ് ചെയ്താല്‍ മതിയാകും.
നിങ്ങളുടെ ശരീരത്തില്‍ എവിടെയെങ്കിലും ക്യാന്‍സര്‍ രോഗബാധയുണ്ടോയെന്ന് സംശയിച്ചാല്‍ മേല്‍പ്പറഞ്ഞ ടെസ്റ്റുകള്‍ ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം ചെയ്യുക. ഈ ടെസ്റ്റുകളിലൂടെ തുടക്കത്തിലേ ക്യാന്‍സര്‍ കണ്ടെത്താനാകും.
