ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ സെറോടോണിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും. 

സമ്മർദ്ദം മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കാം. സ്ട്രെസ് ലെവൽ കുറയ്ക്കുന്നതിന് ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ സെറോടോണിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും. 

ബ്ലൂബെറി

ബ്ലൂബെറി ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. പ്രത്യേകിച്ച് വിറ്റാമിൻ സി, ശരീരത്തിലെ വീക്കവും ഓക്‌സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുന്നതിലൂടെ സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കും.

അവാക്കാഡോ

അവാക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്‌. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. സലാഡുകൾ, സാൻഡ്‌വിച്ചുകൾ, സ്മൂത്തികൾ എന്നിവയിൽ അവോക്കാഡോ ചേർത്ത് കഴിക്കാം.

സാൽമൺ 

സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഇത് കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. 

ചീര

ചീരയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കോർട്ടിസോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. പോഷക സമ്പുഷ്ടമായ ചീര സലാഡുകൾ, ഓംലെറ്റുകൾ, സൂപ്പ് , സ്മൂത്തികൾ എന്നിവയിൽ ഉൾപ്പെടുത്തുക.

നട്സ്

ബദാം, വാൽനട്ട്, പിസ്ത എന്നിവ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. 

ഓട്സ്

ഓട്‌സ് തലച്ചോറിലെ സെറോടോണിൻ ഉത്പാദനം വർദ്ധിപ്പിക്കാനും പിരിമുറുക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. 
ഓട്‌സിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും.​

​ഗ്രീൻ ടീ

ഗ്രീൻ ടീയിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാനും ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്താനും സഹായിക്കുന്നു.

17 കിലോ കുറച്ചത് ഇങ്ങനെ, വെയ്റ്റ് ലോസ് സീക്രട്ട് പങ്കുവച്ച് കൃഷ്ണപ്രസാദ്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates