ഒരു ഗ്ലാസ് പശുവിൻ പാലിൽ 1.1 മൈക്രോഗ്രാം വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ഇത് മുതിർന്നവർക്ക് ദിവസേന ആവശ്യമായ 2.4 മൈക്രോഗ്രാം വിറ്റാമിൻ ബി 12 ന്റെ 45% നൽകുന്നു. 

നിരവധി പേരെ ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ് വിറ്റാമിൻ ബി 12 ന്റെ കുറവ്. നാഡികളുടെ പ്രവർത്തനം നിലനിർത്തുന്നതിനും, ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നതിനും, ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനും ശരീരത്തിന് ഈ പോഷകം ആവശ്യമാണ്, എന്നാൽ സസ്യാഹാരികൾക്ക് പലപ്പോഴും ആവശ്യത്തിന് ലഭിക്കുന്നില്ല. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് അത്യന്താപേക്ഷിതമാണ് ഈ പോഷകം. ഇത് വിളർച്ച തടയാൻ സഹായിക്കുന്നു. വിറ്റാമിൻ ബി 12 ന്റെ കുറവ് ഉള്ളവരിൽ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

പാൽ

ഒരു ഗ്ലാസ് പശുവിൻ പാലിൽ 1.1 മൈക്രോഗ്രാം വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ഇത് മുതിർന്നവർക്ക് ദിവസേന ആവശ്യമായ 2.4 മൈക്രോഗ്രാം വിറ്റാമിൻ ബി 12 ന്റെ 45% നൽകുന്നു.

തെെര്

കൊഴുപ്പ് കുറഞ്ഞ തൈരിൽ ഒരു സെർവിംഗിൽ 0.6-1.0 മൈക്രോഗ്രാം ബി 12 അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ബി12 ആഗിരണം മെച്ചപ്പെടുത്തുന്നു. ഇത് വായിലെ അൾസർ, മലബന്ധം എന്നിവയായി പ്രകടമാകുന്ന ബി12 കുറവിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.

പനീർ

100 ഗ്രാം പനീറിൽ 0.7-0.8 മൈക്രോഗ്രാം ബി 12 അടങ്ങിയിട്ടുണ്ട്. ഇത് ദൈനംദിന ആവശ്യങ്ങളുടെ മൂന്നിലൊന്ന് നിറവേറ്റുന്നു, കൂടാതെ 18-20 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇതിലെ കാൽസ്യം എല്ലുകളെ ബലമുള്ളതാക്കുന്നു. കൂടാതെ, ഓസ്റ്റിയോപൊറോസിസിനുള്ള സാധ്യത കുറയ്ക്കുന്നു.

മുട്ട

മുട്ടയുടെ മഞ്ഞയിൽ ബി 12 അടങ്ങിയിരിക്കുന്നു, തലച്ചോറിൻ്റെ ആരോഗ്യത്തിന് നല്ലതാണ്.

സോയ ഉൽപ്പന്നങ്ങൾ

സോയാ പാൽ, ടോഫു എന്നിവയിൽ വിറ്റാമിൻ ബി 12 ധാരാളമായി അടങ്ങിയിരിക്കുന്നു.