Asianet News MalayalamAsianet News Malayalam

പുകവലിയല്ലാതെ ശ്വാസകോശാര്‍ബുദം അഥവാ ലംഗ് ക്യാൻസറിന് കാരണമാകുന്ന കാര്യം...

ഏത് തരം ക്യാൻസറാണെങ്കിലും അതൊരു വ്യക്തിയില്‍ രൂപപ്പെടുന്നതിന് കൃത്യമായ കാരണങ്ങള്‍ കാണും. എന്നാലീ കാരണങ്ങള്‍ ഒരാളുടേത് മറ്റൊരാളുടേത് വച്ച് താരതമ്യപ്പെടുത്തുക സാധ്യമല്ല. 

air pollution increases the chance of developing lung cancer
Author
First Published Nov 27, 2023, 4:58 PM IST

ക്യാൻസര്‍ രോഗം, നമുക്കറിയാം സമയബന്ധിതമായി കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സ തേടാവുന്നതാണ്. എന്നാല്‍ മിക്ക കേസുകളിലും ക്യാൻസര്‍ സമയത്തിന് കണ്ടെത്താനാകുന്നില്ല എന്നതാണ് രോഗം ജീവനെടുക്കുംവിധത്തിലേക്ക് വരെ ഭീഷണിയാകുന്നതിലേക്ക് നയിക്കുന്നത്. 

ഏത് തരം ക്യാൻസറാണെങ്കിലും അതൊരു വ്യക്തിയില്‍ രൂപപ്പെടുന്നതിന് കൃത്യമായ കാരണങ്ങള്‍ കാണും. എന്നാലീ കാരണങ്ങള്‍ ഒരാളുടേത് മറ്റൊരാളുടേത് വച്ച് താരതമ്യപ്പെടുത്തുക സാധ്യമല്ല. 

ആരോഗ്യാവസ്ഥകള്‍, പ്രായം, ജീവിതരീതികള്‍, ജനിതകഘടകങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളും ക്യാൻസറിനെ സ്വാധീനിക്കാറുണ്ട്. ഇത്തരത്തില്‍ ശ്വാസകോശാര്‍ബുദം അഥവാ ലംഗ് ക്യാൻസറിലേക്ക് നയിക്കുന്നൊരു വിപത്തിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഇന്ന് ഇന്ത്യയിലെ മിക്ക നഗരങ്ങളും നേരിടുന്നൊരു പ്രശ്നമാണ് വായു മലിനീകരണം. ഇതാണ് പുകവലി കഴിഞ്ഞാല്‍ ശ്വാസകോശാര്‍ബുദത്തിലേക്ക് നിരവധി പേരെ എത്തിക്കുന്നതത്രേ. ഈ അടുത്ത കാലത്ത് പുറത്തുവന്ന ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് പ്രകാരം രാജ്യത്ത് സംഭവിക്കുന്ന ക്യാൻസര്‍ മരണങ്ങളില്‍ വായു മലിനീകരണത്തിന്‍റെ പങ്ക് വലുതാണ്. 

2019ല്‍ മാത്രം പത്തര ലക്ഷത്തിലധികം പേരുടെ ക്യാൻസര്‍ മരണങ്ങള്‍ക്ക് വായു മലിനീകരണവുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുണ്ടത്രേ. ഇക്കൂട്ടത്തില്‍ വായു മലിനീകരണം ഏറ്റവുമധികം കാരണമാകുന്നത് ലംഗ് ക്യാൻസറിന് തന്നെയാണ്. 

രാജ്യത്തെ സംബന്ധിച്ച് വായു മലിനീരണവും അതിനോട് അനുബന്ധമായുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും വലിയൊരു പോരാട്ടം തന്നെയായി ഇനിയുള്ള കാലം മാറുമെന്നാണ് വിദഗ്ധരെല്ലാം ചൂണ്ടിക്കാട്ടുന്നത്. 

പക്ഷാഘാതം, സിഒപിഡി, ആസ്ത്മ, ശ്വാസകോശത്തില്‍ അണുബാധകള്‍ എന്നിങ്ങനെ പല ഗൗരവമുള്ള അസുഖങ്ങളിലേക്കും വായു മലിനീകരണം നമ്മെ എത്തിക്കും. ഇത്ര തന്നെ ഗൗരവമില്ലാത്ത അസുഖങ്ങളുടെ കണക്ക് വേറെ. എന്നാല്‍ ക്യാൻസറിലേക്ക് നയിക്കുന്നു, അല്ലെങ്കില്‍ ക്യാൻസറിന് സാധ്യത കൂട്ടുന്നുവെന്നതാണ് വായു മലിനീകരണത്തിന്‍റെ ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്നം. 

ലോകാരോഗ്യ സംഘചന തന്നെ ഇക്കാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടുള്ളതാണ്. 20 ശതമാനം അധികസാധ്യതയാണത്രേ ലംഗ് ക്യാൻസറിന് വായു മലിനീകരണം ഉണ്ടാക്കിക്കൊടുക്കുന്നത്. 'യൂറോപ്യൻ എൻവിയോണ്‍മെന്‍റ് ഏജൻസി' നടത്തിയ പഠനം പറയുന്നത് പ്രകാരം ഇന്ത്യയില്‍ ശ്വാസകോശാര്‍ബുദ കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണം വായു മലിനീകരണം ആണ്. 

വായു മലിനീകരണത്തിന്‍റെ ഭാഗമായി ചില സൂക്ഷ്മമായ പദാര്‍ർത്ഥങ്ങളും വാതകങ്ങളും ശ്വാസകോശത്തിലേക്ക് ആഴത്തില്‍ കയറിപ്പറ്റുകയാണ്. ഇതുതന്നെ പതിവാകുമ്പോള്‍ അത് പതിയെ ശ്വാസകോശത്തെ ആക്രമിക്കുന്നു. ചില കേസുകളില്‍ ക്യാൻസര്‍ കോശങ്ങള്‍ രൂപപ്പെടുന്ന സാഹചര്യവും ഉണ്ടാകുന്നു.

Also Read:- പുരുഷന്മാര്‍ അറിയേണ്ടത്; പ്രോസ്റ്റേറ്റ് ക്യാൻസറിന് കാരണമായേക്കാവുന്ന ഒന്ന്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios