Asianet News MalayalamAsianet News Malayalam

മുടികൊഴിച്ചിലുണ്ടോ...? എങ്കിൽ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും അമിതമായി മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.  

aloe vera based hair masks for healthy hair
Author
Trivandrum, First Published Dec 18, 2020, 10:04 PM IST

മുടിയുടെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. തലയോട്ടിയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളായ താരൻ, തലചൊറിച്ചിൽ എന്നിവയെല്ലാം കറ്റാർ വാഴയുടെ ഉപയോഗത്തിലൂടെ എളുപ്പത്തിൽ പരിഹരിക്കാനാവും. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും അമിതമായി മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.  മുടിയുടെ ആരോ​ഗ്യത്തിനായി കറ്റാർവാഴ രണ്ട് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

രണ്ട് ടേബിൾസ്പൂൺ കറ്റാർ വാഴ ജെല്ലും 4 ടേബിൾസ്പൂൺ ആവണക്കെണ്ണയും യോജിപ്പിക്കുക. ശേഷം ഇത് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തിൽ ഇത് കഴുകുക. ഈ ഹെയർ പാക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇടാവുന്നതാണ്.

രണ്ട്...

മൂന്ന് ടേബിൾസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കണം. അതിനുശേഷം രാവിലെ ഇത് നേർത്തെ പേസ്റ്റായി അരച്ചെടുക്കുക. ഇതിലേക്ക് 3 ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ കൂടി ചേർത്ത് തലയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇത് മികച്ചൊരു പാക്കാണിത്.

Follow Us:
Download App:
  • android
  • ios