ചർമ്മസംരക്ഷണത്തിന് പണ്ട് മുതലെ നാം ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് കറ്റാർവാഴ. വൈറ്റമിന്‍ ഇ, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവയും കറ്റാര്‍വാഴയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ചർമ്മസംരക്ഷണത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും കറ്റാർവാഴ ജ്യൂസ് മികച്ചതാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസസ് (NIEHS) വ്യക്തമാക്കുന്നു. കറ്റാർവാഴയിൽ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനായി കറ്റാർവാഴ ഏതെല്ലാം രീതിയിൽ സഹായിക്കുന്നുവെന്ന് അറിയേണ്ടേ...?

മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കും...

കറ്റാർ വാഴ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകികൊണ്ട് ശരീരത്തിൽ കൂടുതൽ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി യുടെ സാന്നിധ്യം ശരീരത്തിൽ സംഭരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിനെ ഊർജ്ജമാക്കി മാറ്റിക്കൊണ്ട് എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കുന്നത് ഉത്തേജിപ്പിക്കും. 

രാത്രി ഉറങ്ങുന്നതിന് മുമ്പ് കറ്റാര്‍വാഴ ജെൽ മുഖത്ത് പുരട്ടൂ, ​ഗുണങ്ങൾ പലതാണ്...

ആന്റി ഓക്‌സിഡന്റുകൾ ദഹനപ്രക്രിയയെ സഹായിക്കുന്നു...

 കറ്റാർ വാഴയിൽ ആൻറി ഓക്സിഡൻറുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ഉണ്ടാകുന്ന പലതരം വീക്കങ്ങളെ നേരിടാൻ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകൾക്ക് ശരീരഭാരം കുറയ്ക്കുന്നതുമായി നേരിട്ടു ബന്ധമൊന്നുമില്ലെങ്കിലും, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നത് പലപ്പോഴും ദഹനപ്രക്രിയയെയെയും ഉപാപചയ പ്രവർത്തനങ്ങളെയും മികവുറ്റതാക്കികൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ശരീരത്തിൽ ആവശ്യത്തിലധികം വെള്ളം നിലനിർത്തുന്നത് തടയുന്നു ..

പോഷക സമ്പുഷ്ടമായതിനാൽ കറ്റാർ വാഴ ജ്യൂസ് ശരീരത്തിൽ ജലഭാരം ഉയർത്തുന്നത് ചെറുത്ത് നിർത്താൻ ഏറ്റവും അനുയോജ്യമാണ്. എന്നിരുന്നാലും, കറ്റാർ വാഴ ജ്യൂസ് ഉപഭോഗം കൂടാൻ പാടില്ലെന്നും വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാരണം അമിതമായി ഉള്ളിലെത്തുന്നത് വയറിളക്കം, വയറ്റിൽ സങ്കോചങ്ങൾ, നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമാകാം.

കറ്റാർവാഴ സൂപ്പറല്ലേ; ​ഗുണങ്ങൾ പലതാണ്...

ദഹനത്തെ മികച്ച രീതിയിൽ സഹായിക്കും...

കറ്റാർ വാഴയിൽ ദഹനത്തെ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചെറിയ അളവിൽ കഴിക്കുന്നത് ദഹനത്തെ മികച്ച രീതിയിൽ സഹായിക്കും. അനാരോഗ്യകരമായ കുടൽ വ്യവസ്ഥിതി അല്ലെങ്കിൽ ദഹനക്കുറവ്, ദഹനക്കേട് എന്നിവയെല്ലാം പലപ്പോഴും ശരീരഭാരം വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഒരു ദഹനവ്യവസ്ഥിതി ഭക്ഷണത്തിന്റെ ശരിയായ രാസവിനിമയത്തിനും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ സമയാസമയം പുറന്തള്ളുന്നതിനും സഹായിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കുന്നു.