രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ട് നേരം ഇട്ടേക്കുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
ചർമ്മത്തിന് തണുപ്പും ഈർപ്പവും നൽകുന്ന പ്രകൃതിദത്തമായ ഒരു ജെല്ലാണ് കറ്റാർവാഴ (Aloe vera). സൂര്യതാപം മൂലമുള്ള അസ്വസ്ഥതകൾ ശമിപ്പിക്കാനും മുഖക്കുരു മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാനും, ഒപ്പം ചർമ്മത്തിൽ എണ്ണമയമുള്ള പാളി അവശേഷിപ്പിക്കാതെ വരണ്ട ഭാഗങ്ങൾക്ക് ഈർപ്പം നൽകാനും ഇത് സഹായിക്കുന്നു. മുഖക്കുരു വരാൻ സാധ്യതയുള്ള ചർമ്മത്തിലെ ബാക്ടീരിയകളെ ഇല്ലാതാക്കാൻ കറ്റാർവാഴ മികച്ചതാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ കറ്റാർവാഴ ഉപയോഗിക്കേണ്ട വിധം.
ഒന്ന്
രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ട് നേരം ഇട്ടേക്കുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
രണ്ട്
അൽപം കറ്റാർവാഴ ജെല്ലും വാഴപ്പഴം പേസ്റ്റും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക.
മൂന്ന്
കറ്റാർവാഴ നീരിൽ അൽപം തേൻ ചേർത്ത് മുഖത്ത് തേയ്ക്കാം. ഇതും കറുപ്പ് അകറ്റാൻ സഹായിക്കും.
നാല്
കറ്റാർവാഴയുടെ നീരിനൊപ്പം റോസ് വാട്ടർ കൂടി ചേർത്ത് മുഖത്തെ പാടുകളിൽ തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിനുശേഷം കഴുകാം. സ്ഥിരമായി ചെയ്താൽ മുഖത്തെ പാടുകൾ മാറുകയും മുഖകാന്തി വർധിക്കുകയും ചെയ്യും.


