Asianet News MalayalamAsianet News Malayalam

കരുത്തുള്ള മുടിയ്ക്ക് കറ്റാർവാഴ കൊണ്ടുള്ള ഹെയർ പാക്കുകൾ

രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ അൽപം ആവണക്കെണ്ണയും ചേർത്ത് യോജിപ്പിച്ച് തലയിൽ പുരട്ടുക. ശേഷം 10 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.
 

aloe vera hair pack for strong hair
Author
First Published Dec 25, 2023, 10:27 PM IST

കറ്റാർവാഴ ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിന് ഫലപ്രദമാണ്. കറ്റാർവാഴയിൽ ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ താരൻ, തലചൊറിച്ചിൽ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു.  തലയോട്ടി അമിതമായി വരണ്ടതായി മാറാതിരിക്കാൻ ആവശ്യമായ പോഷകങ്ങളെ നൽകാൻ കറ്റാർവാഴ സഹായകമാണ്. 

കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും അമിതമായി മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും. 

കറ്റാർവാഴ ജെല്ലിൽ അവശ്യ വിറ്റാമിനുകൾ, എൻസൈമുകൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടിയിഴകളെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഇതിന്റെ എൻസൈമുകൾ തലയോട്ടിയിൽ ആരോഗ്യകരമായ പിഎച്ച് ബാലൻസ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചിൽ കുറയ്ക്കാനും ആരോഗ്യകരമായ തലയോട്ടി പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരമാണ് കറ്റാർ വാഴ.

രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ അൽപം ആവണക്കെണ്ണയും ചേർത്ത് യോജിപ്പിച്ച് തലയിൽ പുരട്ടുക. ശേഷം 10 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

വെളിച്ചെണ്ണ മുടിയ്ക്ക് തിളക്കം നൽകാനും മൃദുത്വം നൽകാനുമെല്ലാം സഹായിക്കുന്നു. രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ യോജിപ്പിച്ച് ശിരോചർമത്തിലും മുടിയുടെ അറ്റംവരെയും പുരട്ടി മസാജ് ചെയ്യുക. മുടിയ്ക്ക് തിളക്കവും മൃദുത്വവും ലഭിക്കാനും മുടി വളരാനും ഈ പാക്ക് സഹായിക്കും. ‌‌

കരൾ രോ​ഗങ്ങൾ തടയാൻ ഡയറ്റിൽ ഉൾപ്പെടുത്താം 6 ഭക്ഷണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios