Asianet News MalayalamAsianet News Malayalam

Health Tips : നെല്ലിക്ക കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുമോ?

അധികവും ഭക്ഷണത്തിലൂടെ തന്നെയാണ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ ശ്രമിക്കേണ്ടത്. പല ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടി വരാം. ഒപ്പം ചില ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിന് കഴിക്കുകയുമാകാം.

amla can be beneficial for cholesterol control hyp
Author
First Published May 29, 2023, 7:56 AM IST

കൊളസ്ട്രോള്‍, നമുക്കറിയാം ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്നൊരു പ്രശ്നമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊളസ്ട്രോളിന് എത്രമാത്രം പ്രാധാന്യം നല്‍കണമെന്ന് ഇന്ന് മിക്കവര്‍ക്കും അറിയാം. കാരണം കൊളസ്ട്രോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നേരിട്ട് തന്നെ ഹൃദയത്തെയാണ് ബാധിക്കുക.

ഇക്കാരണം കൊണ്ട് തന്നെയാണ് കൊളസ്ട്രോള്‍ കൃത്യമായി നിയന്ത്രിക്കണമെന്ന് പറയുന്നത്. അധികവും ഭക്ഷണത്തിലൂടെ തന്നെയാണ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ ശ്രമിക്കേണ്ടത്. പല ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടി വരാം. ഒപ്പം ചില ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിന് കഴിക്കുകയുമാകാം. അത്തരത്തില്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള നെല്ലിക്കയാണ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്നൊരു ഭക്ഷണം. വൈറ്റമിൻ-സി, അമിനോ ആസിഡുകള്‍, വിവിധ ധാതുക്കള്‍ എന്നിവയുടെയെല്ലാം സ്രോതസാണ് നെല്ലിക്ക. പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് നെല്ലിക്കയ്ക്ക് കൊളസ്ട്രോള്‍ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നാണ്. 'ഇന്ത്യൻ ജേണല്‍ ഓഫ് ഫാര്‍മക്കളോജി'യുടെ പഠനം തന്നെ ഇതിനുദാഹരണമാണ്.

രണ്ട്...

നമ്മുടെ ശരീരത്തില്‍ രണ്ട് തരത്തിലുള്ള കൊളസ്ട്രോള്‍ ആണ് കാണപ്പെടുന്നത്. നല്ലയിനം കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളാണ് നമുക്ക് വിനാശകാരിയാകുന്നത്. ഇത് പുറന്തള്ളാൻ സഹായിക്കുന്നൊരു പാനീയമാണ് ഗ്രീൻ ടീ. ഗ്രീൻ ടീയില്‍ അടങ്ങിയിരിക്കുന്ന 'പോളിഫിനോള്‍സ്' ആണ് ഇതിന് സഹായകമാകുന്നത്.

മൂന്ന്...

ചെറുനാരങ്ങയാണ് അടുത്തതായി ഈ പട്ടികയിലുള്‍പ്പെടുന്നത്. വൈറ്റമിൻ -സിയുടെയും ആന്‍റി-ഓക്സിഡന്‍റുകളുടെയും നല്ല ഉറവിടമായ ചെറുനാരങ്ങ ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ഇതുമൂലം പല അസുഖങ്ങളും ചെറുക്കുന്നതിനും സഹായിക്കാറുണ്ട്. ഇതിന് പുറമെ ചെറുനാരങ്ങ പോലുള്ള 'സിട്രസ്' ഫലങ്ങളില്‍ അടങ്ങിയിട്ടുള്ള 'ഹെസ്പെരിഡിൻ' എന്ന ഘടകം ചീത്ത കൊളസ്ട്രോളിനെ ഒഴിവാക്കുന്നതിനും സഹായിക്കുന്നു.

നാല്...

ചീരയും ഇതുപോലെ തന്നെ കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഏറെ സഹായിക്കുന്നു. ചീരയിലുള്ള കരോട്ടിനോയിഡ്സ് ആണ് കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നത്.

അഞ്ച്...

ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു നട്ട് ആണ് വാള്‍നട്ട്സ്. ബുദ്ധിയുടെ ആരോഗ്യത്തിനും മറ്റും ഇത് ഏറെ ഗുണകരമാണ്. അതുപോലെ തന്നെ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും വാള്‍നട്ട്സ് കഴിക്കാവുന്നതാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 'കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി'യില്‍ നിന്നുള്ള ഗവേഷകരുടെ പഠനം ഇതിനുദാഹരണമാണ്.

Also Read:- പപ്പായ രാവിലെ വെറുംവയറ്റില്‍ തന്നെ കഴിക്കുക; കാരണം അറിയാം...

 

Follow Us:
Download App:
  • android
  • ios