ശരിയായ രീതിയിൽ സൂര്യനമസ്കാരം ചെയ്യുന്നത് ശരീരത്തെയും മനസിനെയും ആരോ​ഗ്യത്തോടെ സംരക്ഷിക്കുന്നു. ടെന്‍ഷൻ അകറ്റാൻ പറ്റിയ ഒരു വഴി കൂടിയാണിത്. ഇതു ശരീരത്തില്‍ പോസിറ്റീവ് ഊര്‍ജം നിറയ്ക്കുന്നു. 

മിലിന്ദ് സോമനും ഭാര്യ അങ്കിത കോൺവാറും(Ankita Konwar) ഫിറ്റ്‌നസ്സ് (Fitness) ഐക്കണുകളാണ്. ശരീരവും മനസും ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ വ്യായാമത്തിന് (exercise) ഏറെ പ്രധാന്യമുണ്ട്. ആരോ​ഗ്യകരമായ ശരീരത്തിനായി എല്ലാ ദിവസവും സൂര്യനമസ്കാർ (suryanamaskar) ചെയ്യാറുണ്ടെന്ന് അങ്കിത പറയുന്നു.

'മരുന്നുകൾക്ക് കഴിയാത്തത് സൂര്യന് സുഖപ്പെടുത്താൻ കഴിയും! എല്ലാ ദിവസവും സൂര്യനമസ്കാരം ചെയ്യാറുണ്ട്...'- അങ്കിത ഇൻസ്റ്റ​​ഗ്രാമില്‌ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. സൂര്യനമസ്കാരം ചെയ്യുന്നത് പേശികളെ ശക്തിപ്പെടുത്തുന്നു. മാത്രമല്ല, ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ചർമ്മം തിളക്കമുള്ളതാകാനും സഹായിക്കുന്നതായി അവർ പറയുന്നു.

ശരിയായ രീതിയിൽ സൂര്യനമസ്കാരം ചെയ്യുന്നത് ശരീരത്തെയും മനസിനെയും ആരോ​ഗ്യത്തോടെ സംരക്ഷിക്കുന്നു. ടെൻഷൻ അകറ്റാൻ പറ്റിയ ഒരു വഴി കൂടിയാണിത്. ഇതു ശരീരത്തിൽ പോസിറ്റീവ് ഊർജം നിറയ്ക്കുന്നു. 

ബോഡി പോസിറ്റിവിറ്റിയെ കുറിച്ചും അടുത്തിടെ അങ്കിത ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇത് നിങ്ങളുടെ ശരീരമാണ്. ഓരോ ശാസോച്ഛ്വാസവും ഒരോ അത്ഭുതമാണ്. എന്ത് രൂപത്തിലായാലും ശരീരത്തെ ബഹുമാനിക്കുക. ഒരുപാട് പരിഗണന നൽകിയില്ലെങ്കിലും നൽകുന്ന അൽപം ശ്രദ്ധയിൽ പോലും വലിയ മാറ്റങ്ങളുണ്ടാവും.സ്വന്തം ശരീരത്തെ സ്‌നേഹിക്കൂ എന്നാണ്‌ അങ്കിത കുറിച്ചത്.