നന്നായി ഫ്രെെ ചെയ്ത ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, ഫ്രെെഡ് ഐസ് ക്രീം, ഫ്രഞ്ച് ഫ്രെെസ് എന്നിവ ക്യാൻസറിന് ഇടയാക്കുന്ന ഭക്ഷണങ്ങളാണ്. അതിനാൽ ഇവ കഴിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടതെന്ന് ഡോ. ലളിത അപ്പുക്കുട്ടൻ പറയുന്നു.
ഇന്ന് ഫെബ്രുവരി 4. ലോക ക്യാൻസർ ദിനം. അസാധാരണമായ കോശങ്ങൾ നിയന്ത്രണാതീതമായി വളരുകയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാണ് ക്യാൻസർ. ക്യാൻസറിനെ പ്രതിരോധിക്കുന്നതിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ലെെഫ് സ്റ്റെെൽ വിദഗ്ധയും നിംസ് മെഡിസിറ്റിയിലെ ഹോളിസിസ്റ്റിക്ക് മെഡിസിൻ ഡിപാർട്ട്മെന്റ് മേധാവിയുമായ ഡോ. ലളിത അപ്പുക്കുട്ടൻ സംസാരിക്കുന്നു.
കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്ന രോഗമാണ് ക്യാൻസർ. ഓരോ ക്യാൻസറിനും ഓരോ ലക്ഷണങ്ങളാണുള്ളത്. ഭാരം പെട്ടെന്ന് കുറയുക, അമിത ക്ഷീണം, വിശപ്പ് കുറയുക, മലബന്ധം ഇവയെല്ലാം ക്യാൻസറിന്റെ ലക്ഷണങ്ങളാണെന്ന് ഡോ. ലളിത അപ്പുക്കുട്ടൻ പറയുന്നു.
പേടിക്കേണ്ട രോഗമാണ് ക്യാൻസർ. ഏത് ക്യാൻസറാണ് ബാധിച്ചിരിക്കുന്നതെന്ന് അറിയുകയാണ് ആദ്യം വേണ്ടത്. ശ്വാസകോശ ക്യാൻസർ, പാൻക്രിയാറ്റിക് ക്യാൻസർ, ലിവർ ക്യാൻസർ എന്നിവ ഏറെ അപകടകരമാണെന്ന് ഡോ. ലളിത അപ്പുക്കുട്ടൻ പറയുന്നു. ഭക്ഷണം മാത്രമല്ല ക്യാൻസറിന്റെ കാരണം. പാരമ്പര്യം, പുകവലി, മദ്യപാനം, വ്യായാമില്ലായ്മ, അമിതവണ്ണം എന്നിവ ക്യാൻസറിന് കാരണമാകുന്നു.
നന്നായി ഫ്രെെ ചെയ്ത ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, ഫ്രെെഡ് ഐസ് ക്രീം, ഫ്രഞ്ച് ഫ്രെെസ് എന്നിവ ക്യാൻസറിന് ഇടയാക്കുന്ന ഭക്ഷണങ്ങളാണ്. അതിനാൽ ഇവ കഴിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടതെന്ന് ഡോ. ലളിത അപ്പുക്കുട്ടൻ പറയുന്നു.
ക്യാൻസറിനെ ചെറുക്കാൻ ആന്റി ക്യാൻസർ ഭക്ഷണങ്ങൾ വളരെ സഹായകമാണ്. മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുള്ളതിനാൽ ക്യാൻസറിനെ ചെറുക്കാൻ മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും മികച്ചതാണ്. മറ്റൊന്നാണ് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ. ഓറഞ്ച്, നാരങ്ങ എന്നിവയെല്ലാം ക്യാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങളാണെന്ന് ഡോക്ടർ പറയുന്നു. കൂടുതലറിയാൻ വീഡിയോ കാണാം....

