Asianet News MalayalamAsianet News Malayalam

'സ്‌കിന്‍' പ്രശ്‌നങ്ങള്‍ ലളിതമായി പരിഹരിക്കാം; ഒരേയൊരു കാര്യം ശ്രദ്ധിക്കാം...

ധാരാളം ആന്റിഓക്‌സിഡന്റുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നിങ്ങളില്‍ പലരും കേട്ടിരിക്കും. ഇവ ചര്‍മ്മത്തില്‍ പ്രയോഗിക്കുന്നതും സാധാരണഗതിയില്‍ കാണപ്പെടുന്ന ചര്‍മ്മപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകുമെന്നാണ് പ്രമുഖ ഡെര്‍മെറ്റോളജിസ്റ്റായ ഡോ. ഗീതിക മിത്തല്‍ പറയുന്നത്

applying antioxidants on skin will promote skin health
Author
Trivandrum, First Published Jan 21, 2021, 9:12 PM IST

മുഖക്കുരു മുതലങ്ങോട്ടുള്ള 'സ്‌കിന്‍' പ്രശ്‌നങ്ങളില്‍ വലിയൊരു പങ്കും നമ്മുടെ ജീവിതരീതിയുടെ ഭാഗമായി സംഭവിക്കുന്നതാണ്. കഴിക്കുന്ന ഭക്ഷണം, ഉറക്കം, ജീവിക്കുന്ന ചുറ്റുപാടിന്റെ ശുചിത്വം, ശുദ്ധവായുവിന്റെ ലഭ്യത തുടങ്ങി പല ഘടകങ്ങളും ഇതില്‍ സ്വാധീനമായി വരുന്നുണ്ട്. 

ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഒരു പരിധി വരെ മറികടക്കാന്‍ നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതിയാകും. ധാരാളം ആന്റിഓക്‌സിഡന്റുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നിങ്ങളില്‍ പലരും കേട്ടിരിക്കും. 

ഇവ ചര്‍മ്മത്തില്‍ പ്രയോഗിക്കുന്നതും സാധാരണഗതിയില്‍ കാണപ്പെടുന്ന ചര്‍മ്മപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകുമെന്നാണ് പ്രമുഖ ഡെര്‍മെറ്റോളജിസ്റ്റായ ഡോ. ഗീതിക മിത്തല്‍ പറയുന്നത്. 

'ഇന്ന് നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ പലപ്പോഴും മലിനമായതാണ്. മോശമായ വായു നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും മോശമായി ബാധിക്കുന്നുണ്ട്. ഒരുപക്ഷേ ഇപ്പോള്‍ വരുന്ന സ്‌കിന്‍ പ്രശ്‌നങ്ങളിലേറെയും ഇക്കാരണങ്ങള്‍ കൊണ്ടുള്ളതാണ്. എളുപ്പത്തില്‍ പ്രായം തോന്നിക്കുന്ന അവസ്ഥ, ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം മങ്ങിപ്പോവുക തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇക്കൂട്ടത്തില്‍ അധികവും കണ്ടുവരുന്നത്. ആന്റിഓക്‌സിഡന്റുകള്‍ പ്രയോഗിക്കുന്നതിലൂടെ ഒരു പരിധി വരെ ഈ വിഷയങ്ങള്‍ പരിഹരിക്കാനാകും...'- ഡോ. ഗീതിക പറയുന്നു. 

ഇതിനുദാഹരണമായി ചില ഭക്ഷണസാധനങ്ങളുടെ പേരും ഗീതിക തന്നെ നിര്‍ദേശിക്കുകയാണ്. വൈറ്റമിന്‍- സി അടങ്ങിയ സിട്രസ് ഫ്രൂട്ടുകളെ കുറിച്ചാണ് ആദ്യമായി ഗീതിക പറയുന്നത്. ഇവ ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഭംഗിയാക്കാനും ഏറെ ഗുണം ചെയ്യുമത്രേ. 

ഇവയ്ക്ക് പുറമെ ഫ്‌ളാക്‌സ് സീഡ് ഓയില്‍, കൊക്കോ സത്ത്, വൈറ്റമിന്‍- ഇ അടങ്ങിയ ഉത്പന്നങ്ങള്‍ എന്നിവയും ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഉപയോഗിക്കാമെന്ന് ഇവര്‍ പറയുന്നു.

Also Read:- താരന്‍ ശല്യമുണ്ടോ? ഇഞ്ചി കൊണ്ടൊരു പ്രതിവിധിയുണ്ട്!...

Follow Us:
Download App:
  • android
  • ios