Asianet News MalayalamAsianet News Malayalam

കൊവിഡ് ഭേദമായവരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട്

കൊവി‍ഡ് ഭേദമായശേഷം ദഹനസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾ വേണ്ടത്ര വിശ്രമം എടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഡോക്ടർ പറയുന്നു.  ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും വറുത്ത ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുകയും വേണമെന്നും ഡോ. റോയ് പറഞ്ഞു.

Around 30 per cent of people have digestive issues after COVID-19 recovery
Author
Delhi, First Published Jan 9, 2021, 9:04 AM IST

കൊവിഡ് ഭേദമായവരിൽ 30 ശതമാനം ആളുകൾക്ക് ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നതായി റിപ്പോർട്ട്.  വയറിളക്കം, ദഹന പ്രശ്നങ്ങൾ, കരൾ വീക്കം, പാൻക്രിയാസ് പ്രശ്നങ്ങൾ തുടങ്ങിയ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ലക്ഷണങ്ങൾ ആളുകൾ അവഗണിക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

കൊറോണ രോഗം ഭേദമായവരിൽ 30 ശതമാനവും സുഖം പ്രാപിച്ച ശേഷം ഐസിയുവിൽ നിന്ന് പുറത്തുവരുന്ന ‌മുതിര്‍ന്ന പൗരന്മാരിലും ദഹന പ്രശ്നങ്ങൾ കണ്ട് വരുന്നതായി ഡോക്ടർമാർ പറയുന്നു. അതേസമയം, വയറിളക്കം പോലുള്ള നേരിയ ലക്ഷണങ്ങളാണ് യുവാക്കളിൽ പ്രകടമാകുന്നതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Around 30 per cent of people have digestive issues after COVID-19 recovery

അഞ്ച് കൊവിഡ് 19 രോഗികളിൽ ഒരാൾക്ക് ദഹനനാളത്തിന്റെ ലക്ഷണങ്ങളായ വിശപ്പ് കുറവ്, ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയവ ഉണ്ടാകുന്നതായി 'ആബ്‌ഡൊമിനല്‍ റേഡിയോളജി'  ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

'കരൾ കോശങ്ങളുടെ വീക്കം, കരൾ എൻസൈമുകൾ വർദ്ധിക്കുന്നത്, ഇൻസുലിൻ ഉൽപാദനം കുറവായതിനാൽ  രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങൾ കൊവിഡ് ഭേദമായവരിൽ കണ്ട് വരുന്നു... ' - മുംബൈയിലെ സെൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഡയറക്ടറും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമായ ഡോ. റോയ് പതങ്കർ പറഞ്ഞു.

Around 30 per cent of people have digestive issues after COVID-19 recovery

കൊവി‍ഡ് ഭേദമായശേഷം ദഹനസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾ വേണ്ടത്ര വിശ്രമം എടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഡോക്ടർ പറയുന്നു.  ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും വറുത്ത ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുകയും വേണമെന്നും ഡോ. റോയ് പറഞ്ഞു.

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം, പഞ്ചസാരയും കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. അസുഖം മാറിയതിന് ശേഷവും മാസ്‌ക് ധരിക്കൽ ഉൾപ്പെടെയുളള കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ചൂടുവെളളം ആവശ്യത്തിന് കുടിക്കണമെന്നും ഡോ. റോയ് പറയുന്നു. 

മാസങ്ങളോളം നീണ്ട പോരാട്ടം; ഭൂട്ടാനില്‍ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു

Follow Us:
Download App:
  • android
  • ios