വണ്ണം കുറയ്ക്കുകയാണോ? ഈ പിഴവുകള്‍ നിങ്ങള്‍ക്ക് സംഭവിക്കരുതേ...

വെയിറ്റ് നോക്കുമ്പോള്‍ നമ്മള്‍ മനസിലാക്കേണ്ടൊരു കാര്യമുണ്ട്. ഒരു ദിവസത്തില്‍ തന്നെ നമ്മുടെ ശരീരഭാരം പലതായി മാറിമറിഞ്ഞ് വരുന്നുണ്ട്.

avoid checking body weight in these situations while on weight loss journey

വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമല്ല. പ്രത്യേകിച്ച് അമിതവണ്ണമുള്ളവര്‍ക്ക്. കൃത്യമായ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം ഇതിനായി പാലിക്കേണ്ടി വരാം. എങ്കില്‍പ്പോലും വണ്ണം കുറച്ചെടുക്കാൻ സമയം വേണ്ടിവരും. 

ഇങ്ങനെ വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ദിവസവും നമ്മള്‍ ശരീരഭാരം എത്ര കുറഞ്ഞു എന്ന് പരിശോധിച്ചിരിക്കും, അല്ലേ? ദിവസവും ഒരു തവണ കുറഞ്ഞത് പരിശോധിക്കും. ദിവസത്തില്‍ തന്നെ പലവട്ടം ശരീരഭാരം പരിശോധിക്കുന്നവരുണ്ട്. 

എന്നാലിങ്ങനെ വെയിറ്റ് നോക്കുമ്പോള്‍ നമ്മള്‍ മനസിലാക്കേണ്ടൊരു കാര്യമുണ്ട്. ഒരു ദിവസത്തില്‍ തന്നെ നമ്മുടെ ശരീരഭാരം പലതായി മാറിമറിഞ്ഞ് വരുന്നുണ്ട്. അതിനാല്‍ തന്നെ വെയിറ്റ് നോക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചിരിക്കണം. ഇത്തരത്തില്‍ വെയിറ്റ് നോക്കിക്കൂടാത്ത ചില സാഹചര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ആറ് മണിക്കൂറില്‍ താഴെയാണ് ഉറങ്ങിയിട്ടുള്ളൂ എങ്കില്‍ അന്ന് ശരീരഭാരം നോക്കിയിട്ട് വലിയ കാര്യമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. കാരണം നേരാംവണ്ണം ഉറങ്ങിയില്ലെങ്കില്‍ ശരീരത്തില്‍ നീര് അടിയും. ഇത് ശരീരഭാരം കൂടുതലായി കാണിക്കുന്നതിലേക്ക് നയിക്കാം. അങ്ങനെ വലുതായി കൂടിയതായി കാണിക്കുമെന്നല്ല, പക്ഷേ കൃത്യമായ തൂക്കം അറിയാൻസാധിക്കില്ല. 

രണ്ട്...

ദീര്‍ഘദൂരയാത്രകള്‍ക്ക് ശേഷം ശരീരഭാരം നോക്കുന്നതിലും വലിയ അര്‍ത്ഥമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. കാരണം ഏറെ നേരം ഇരിക്കുന്നത് മൂലം കോശകലകളില്‍ നീര് വന്ന് അടിഞ്ഞിരിക്കും. പ്രത്യേകിച്ച് കാലുകളിലൊക്കെ. ഇതും ഭാരം തെറ്റായി കാണിക്കുന്നതിലേക്ക് നയിക്കാം. 

മൂന്ന്...

മദ്യപിച്ചിരിക്കുമ്പോഴും ശരീരഭാരം നോക്കാതിരിക്കുന്നതാണ് ഉചിതം. കാരണം മദ്യം മറ്റ് പാനീയങ്ങള്‍ പോലെയല്ല, ഇത് ശരീരം പുറന്തള്ളുന്നതിന് സമയമെടുക്കുന്നുണ്ട്. മാത്രമല്ല മദ്യം ദഹനത്തെയും ബാധിക്കാം. അതിനാല്‍ ശരീരഭാരം കൃത്യമാകാതെ പോകാം.

നാല്...

ദീവസവും അത്താഴം കഴിക്കുന്നതില്‍ നിന്ന് വൈകി അത്താഴം കഴിച്ച ശേഷം പിറ്റേന്ന് രാവിലെ തൂക്കം നോക്കിയാലും ശരീരഭാരത്തില്‍ തൂക്കക്കൂടുതല്‍ കാണാം. ദഹനം നടന്നിട്ടില്ലാത്തതിനാലും, ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടേണ്ട വിഷാംശങ്ങളും മറ്റും പുറന്തള്ളപ്പെടാത്തതിനാലുമാണ് ഇത് സംഭവിക്കുന്നത്. 

Also Read:- വണ്ണം കുറയ്ക്കാൻ ക്യാരറ്റ് കൊണ്ടുള്ള ഈ മൂന്ന് സലാഡുകള്‍ പതിവാക്കാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios