Asianet News MalayalamAsianet News Malayalam

Worst Foods for Acne : മുഖക്കുരു അലട്ടുന്നുണ്ടോ? ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...

ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ മുഖക്കുരു വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നതായി പോഷകാഹാര വിദഗ്ധനായ നമാമി അഗർവാൾ പറയുന്നു. മുഖക്കുരു ചികിത്സയ്‌ക്കൊപ്പം, നല്ല ചർമ്മസംരക്ഷണ ദിനചര്യയും ശരിയായ ജലാംശവും ആവശ്യമാണ്. മുഖക്കുരു തടയാൻ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളെ കുറിച്ചും അവർ പറയുന്നു.

avoid these foods to prevent acne breakouts
Author
Trivandrum, First Published Jul 22, 2022, 2:22 PM IST

ഇന്ന് പലരേയും ബാധിക്കുന്ന ഒരു ചർമ്മപ്രശ്നമാണ് മുഖക്കുരു (Pimples). ബാക്ടീരിയ, ഹോർമോണുകൾ, അധിക സെബം ഉത്പാദനം എന്നിവയെല്ലാം മുഖക്കുരുവിന് കാരണമാകാം. മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത് മുഖസൗന്ദര്യത്തെ മാത്രമല്ല, ആത്മവിശ്വാസത്തിനും കോട്ടം വരുത്തുന്നു.

രോമകൂപങ്ങളിൽ എണ്ണയും നിർജ്ജീവമായ ചർമ്മകോശങ്ങളും അടിഞ്ഞുകൂടുമ്പോൾ ഉണ്ടാകുന്ന ഒരു ചർമ്മ അവസ്ഥയാണ് മുഖക്കുരു.  കൗമാരക്കാർക്കിടയിൽ മുഖക്കുരു വളരെ സാധാരണമാണ്. മുതിർന്നവർക്കും അവരുടെ 30-കളിലും 40-കളിലും 50-കളിലും മുഖക്കുരു ഉണ്ടാകാറുണ്ട്. ചില സന്ദർഭങ്ങളിൽ, ചികിത്സയെത്തുടർന്ന് മുഖക്കുരു അപ്രത്യക്ഷമാകാം, പക്ഷേ ചിലപ്പോൾ അത് നിലനിൽക്കും.

'ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ മുഖക്കുരു വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നതായി പോഷകാഹാര വിദഗ്ധനായ നമാമി അഗർവാൾ പറയുന്നു. മുഖക്കുരു ചികിത്സയ്‌ക്കൊപ്പം, നല്ല ചർമ്മസംരക്ഷണ ദിനചര്യയും ശരിയായ ജലാംശവും ആവശ്യമാണ്. മുഖക്കുരു തടയാൻ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളെ കുറിച്ചും അവർ പറയുന്നു.

Read more  മുളപ്പിച്ച പയർ പതിവായി കഴിക്കുന്നവരാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചികയും മുഖക്കുരുവും തമ്മിലുള്ള ബന്ധം നമാമി ആദ്യം വിശദീകരിക്കുന്നു.  മറ്റുള്ളവയെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങളാണ് അവ. രക്തത്തിലെ പഞ്ചസാര ഉയരുമ്പോൾ ഇൻസുലിൻ പോലുള്ള വളർച്ചാ ഘടകം-1 ഹോർമോൺ രക്തം പുറത്തുവിടാൻ ഇത് കാരണമാകുന്നതായി നമാമി പറഞ്ഞു.

ഈ ഹോർമോൺ ധാരാളമായി പുറത്തുവിടുകയാണെങ്കിൽ, ഇത് എണ്ണ ഗ്രന്ഥികൾ കൂടുതൽ സെബം ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഇത് മുഖക്കുരു, വീക്കം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുതായി നമാമി പറഞ്ഞു.

കുറഞ്ഞതും ഉയർന്നതുമായ ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ള ഭക്ഷ്യവസ്തുക്കൾ ഏതൊക്കെയാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. വെളുത്ത അരി, വൈറ്റ് ബ്രെഡ്, പാസ്ത, പഞ്ചസാര എന്നിവയ്ക്ക് ഉയർന്ന ജിഐ ഉണ്ട്, ധാന്യങ്ങൾ, സംസ്കരിക്കാത്ത പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവ കുറഞ്ഞ ജിഐ ഭക്ഷണങ്ങളാണെന്നും അവർ പറഞ്ഞു.

ഭക്ഷണത്തോടൊപ്പം മുഖക്കുരുവിന് കാരണമായേക്കാവുന്ന മറ്റ് കാരണങ്ങളും ഉൾപ്പെടുന്നു, പ്രത്യേകിച്ച് സ്ത്രീകളിലെ ഹോർമോൺ അസന്തുലിതാവസ്ഥ, സമ്മർദ്ദം അല്ലെങ്കിൽ ചില മരുന്നുകളുടെയും മെഡിക്കൽ അവസ്ഥകളുടെയും (പിസിഒഎസ് പോലുള്ളവ) മുഖക്കുരുവിന് കാരണമായേക്കാമെന്നും നമാമി പറഞ്ഞു.

Read more  മുരിങ്ങയില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

ഭക്ഷണത്തിലെ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളാണ് മുഖക്കുരുവിന് കാരണമാകുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുമായി വേഗത്തിൽ സംയോജിപ്പിച്ച് ഉയർന്ന ഇൻസുലിൻ അളവ് സൃഷ്ടിക്കുന്നു. സോയ ആരോഗ്യത്തിനും ശരീരത്തിനും ധാരാളം ഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും അതിൽ ഫൈറ്റോ ഈസ്ട്രജൻ ഉൾപ്പെടുന്നു. ഇത് ഹോർമോൺ ബാലൻസ് തകരാറിലാക്കുകയും ചർമ്മത്തെ കൊഴുപ്പുള്ളതാക്കുകയും മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നതായി വിദ​​ഗ്ധർ പറയുന്നു. പാൽ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് മുഖക്കുരു വർദ്ധിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മുഖക്കുരു വരാതിരിക്കാൻ നാല് കാര്യങ്ങൾ ശ്രദ്ധിക്കണം...

ഒന്ന്...

ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് മുഖക്കുരു അകറ്റാൻ സഹായിക്കും. ഇടവിട്ട് മുഖം കഴുകുന്നത് മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും പൊടിയും എണ്ണമയവുമൊക്കെ നീക്കം ചെയ്യാൻ സഹായിക്കും.

രണ്ട്...

സൺ‌സ്ക്രീൻ ക്രീം പുരട്ടുന്നത് ഏറെ നല്ലതാണ്. സൺ‌സ്ക്രീൻ ക്രീം പുരട്ടുക വഴി കൊളാജെൻ, കെരാറ്റിൻ, ഇലാസ്റ്റിൻ തുടങ്ങിയ സ്കിൻ പ്രോട്ടീനുകളെ സംരക്ഷിക്കുന്നു. മുഖചർമത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നതും മുഖക്കുരു തടയാൻ നല്ലതാണ്.

മൂന്ന്...

മുഖം കഴുകിയതിനു ശേഷം ചർമ്മത്തിന് ചേരുന്ന മോയ്സ്ചറൈസർ‌‍ ഉപയോ​ഗിക്കുന്നതും നല്ലതാണ്. ഇതുവഴി ചർമത്തിൽ മൃതകോശങ്ങളെ ഒരുപരിധിവരെ നീക്കം ചെയ്യാം.

നാല്...

എണ്ണയിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും. കൊഴുപ്പുള്ള ഭക്ഷണങ്ങൾ മുഖക്കുരു സാധ്യതയുള്ള ചർമ്മത്തെ കൂടുതൽ വഷളാക്കും.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nmami (@nmamiagarwal)

Latest Videos
Follow Us:
Download App:
  • android
  • ios