ഉയർന്ന അളവിൽ പഞ്ചസാര ഉപയോഗിക്കുന്നതോ അല്ലെങ്കിൽ പഞ്ചസാര ചേർത്ത ഭക്ഷണം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം, കരൾ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു. അമിതമായി പഞ്ചസാര കഴിക്കുമ്പോൾ ശരീരത്തിൽ അമിതമായ കൊഴുപ്പുകൾ ഉണ്ടാകുന്നു.
മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ. ലിവർ സിറോസിസ് , ഫാറ്റി ലിവർ പോലുളള രോഗങ്ങളാണ് പലപ്പോഴും ലിവറിനെ ബാധിക്കുന്നത്. പാരമ്പര്യം, അമിതമായ വണ്ണം, ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം എന്നിവയെല്ലാം കരൾ രോഗത്തിന് കാരണമാകും. കരളിന്റെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ...
ഒന്ന്...
ഉയർന്ന അളവിൽ പഞ്ചസാര ഉപയോഗിക്കുന്നതോ അല്ലെങ്കിൽ പഞ്ചസാര ചേർത്ത ഭക്ഷണം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം, കരൾ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു. അമിതമായി പഞ്ചസാര കഴിക്കുമ്പോൾ ശരീരത്തിൽ അമിതമായ കൊഴുപ്പുകൾ ഉണ്ടാകുന്നു. വളരെയധികം ശുദ്ധീകരിച്ച പഞ്ചസാരയും ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് കരൾ രോഗത്തിലേക്ക് നയിച്ചേക്കാം.
രണ്ട്...
ഷുഗർ ധാരളമടങ്ങിയ എല്ലാ ആഹാരങ്ങളും ഉപേക്ഷിക്കണം. മധുരം അധികമായി കഴിച്ചാൽ അത് കരളിനു ദോഷം ചെയ്യും.
മൂന്ന്...
അമിതമായ ഉപ്പിൻ്റെ ഉപയോഗം കരളിനെ ബാധിക്കും. ഉയർന്ന അളവിൽ ഉപ്പ് കഴിക്കുമ്പോൾ അത് ശരീരത്തിൽ വെള്ളം നിലനിർത്തുന്നതിന് ഇടയാക്കും. ഇത് നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യും. പൂരിത കൊഴുപ്പും സോഡിയവും കൂടുതലായതിനാൽ ചിപ്‌സ്, ഉപ്പിട്ട ബിസ്‌ക്കറ്റ്, ലഘുഭക്ഷണം തുടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുകന്നതാണ് നല്ലത്. ഇവ ഫാറ്റി ലിവർ രോഗത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു.
നാല്...
പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുക. രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. ഇത് ഫാറ്റി ലിവർ ഉണ്ടാക്കും.
അഞ്ച്...
എണ്ണ അടങ്ങിയ ഭക്ഷണങ്ങളിൽ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് നിർത്തുക. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പണ്ടുമുതലേ പഠനങ്ങൾ തെളിയിച്ചതാണ്. കരളിൽ പ്രോട്ടീൻ അടിഞ്ഞുകൂടുമ്പോൾ, അത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിലേക്കും (NAFLD) നയിച്ചേക്കാം. ഈ അധിക പ്രോട്ടീൻ വൃക്കയെയും ബാധിക്കും.
സുന്ദരചർമം സ്വന്തമാക്കാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

