Asianet News MalayalamAsianet News Malayalam

300 ഗ്രാം ഭാരവുമായി ജനിച്ച കുഞ്ഞ് പുതുജീവിതത്തിലേക്ക്

മാസം തികയാതെ ജനിച്ചപ്പോള്‍ ബേബി കൊണോറിന്‍റെ ഭാരം 300 ഗ്രാമായിരുന്നു. അതായത് മനുഷ്യ ഹൃദയത്തോളം മാത്രം വലുപ്പം. ഒരാളുടെ മുഷ്ടി ചുരുട്ടിയാല്‍ എങ്ങനെയാണോ അതാണ് ഹൃദയത്തിന്‍റെ വലുപ്പം. 

baby born with 300 gram weight
Author
Thiruvananthapuram, First Published Apr 14, 2019, 9:28 AM IST

മാസം തികയാതെ ജനിച്ചപ്പോള്‍ ബേബി കൊണോറിന്‍റെ ഭാരം 300 ഗ്രാമായിരുന്നു. അതായത് മനുഷ്യ ഹൃദയത്തോളം മാത്രം വലുപ്പം. ഒരാളുടെ മുഷ്ടി ചുരുട്ടിയാല്‍ എങ്ങനെയാണോ അതാണ് ഹൃദയത്തിന്‍റെ വലുപ്പം. കഴിഞ്ഞ മേയിലായിരുന്നു കുഞ്ഞിന്‍റെ ജനനം. 

ഗര്‍ഭത്തിന്‍റെ 25-ാമത്തെ ആഴ്ചയിലാണ്  അമ്മയുടെ പൊക്കിള്‍കൊടി വഴി കുഞ്ഞിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയത്. തുടര്‍ന്ന് അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഒരാഴ്ചത്തെ നിരീക്ഷണത്തിനുശേഷം അടിയന്തര സിസേറിയന്‍വഴി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. 20 ആഴ്ചത്തെ വളര്‍ച്ച മാതമാണ് കുഞ്ഞിന് ഉണ്ടായിരുന്നത്. 

വൈദ്യശാസ്ത്രത്തിലെ അത്ഭുതശിശുവായ അവന്‍ ആശുപത്രിയില്‍നിന്ന് മാതാപിതാക്കളായ ജാമിക്കും ജോണ്‍ ഫ്ലോറിയോക്കുമൊപ്പം ഇപ്പോല്‍ കണേറ്റിക്കട്ടിലെ വീട്ടിലേക്ക് മടങ്ങി. ഇത്രയും ഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത് അപൂര്‍വമാണെന്ന് ന്യൂയോര്‍കിലെ ബ്ലിതേഡല്‍ ചില്‍ഡ്രന്‍സ് ആശുപത്രി ഡോക്ടര്‍ ഡെനിസ് ഡേവിഡ്സണ്‍ പറഞ്ഞു. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ 11 പൌണ്ടായിരുന്നു കുഞ്ഞിന്‍റെ ഭാരം. അതായത് ഏകദേശം അഞ്ച് കി.ഗ്രാം ഭാരം. ജനിച്ചപ്പോഴുളള ഭാരത്തിന്‍റെ 15 മടങ്ങ് വരും. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലുമുളള കുഞ്ഞിന്‍റെ ഫോട്ടോകള്‍ അയച്ചുകൊടുക്കണമെന്ന ഉപാധിയിലാണ് ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് നല്‍കിയത്. 
 

Follow Us:
Download App:
  • android
  • ios