ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.

വേനൽക്കാലം ചർമ്മത്തിന് ഏറ്റവുമധികം പരിരക്ഷ ആവശ്യമുള്ള സമയമാണ്. മലിനീകരണം, അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, വിയര്‍പ്പ് എന്നിവ ചമ്മത്തിന്‍റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുത്തി ചര്‍മ്മത്തെ കൂടുതല്‍ എണ്ണമയമുള്ളതും മങ്ങിയതും അഴുക്ക് നിറഞ്ഞതുമാക്കി മാറ്റും. 

ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ഏതുതരം ചര്‍മ്മത്തിനും റോസ് വാട്ടര്‍ അനുയോജ്യമാണ്. 

നല്ലൊരു സ്‌കിന്‍ ടോണറായാണ് റോസ് വാട്ടര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വില കൂടിയ സ്‌കിന്‍ ടോണറുകള്‍ക്ക് പകരമായി റോസ് വാട്ടര്‍ ഉപയോഗിക്കാം. ഏതൊക്കെ രീതിയിൽ റോസ് വാട്ടർ ഉപയോ​ഗിക്കാമെന്ന് നോക്കാം....

ഒന്ന്...

മുഖക്കുരു, ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ തുടങ്ങിയവ അകറ്റാന്‍ കോട്ടണ്‍ തുണി കൊണ്ട് റോസ് വാട്ടറില്‍ മുക്കി മുഖം ഇടയ്ക്കിടെ തുടയ്ക്കുന്നത് ഉത്തമമാണ്.

രണ്ട്...

രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടര്‍ മുഖത്ത് പുരട്ടുന്നത് ഒരു ശീലമാക്കൂ. നിറം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.

മൂന്ന്...

ഏതുതരം ചര്‍മ്മത്തിനും റോസ് വാട്ടര്‍ അനുയോജ്യമാണ്. നല്ലൊരു സ്‌കിന്‍ ടോണറായാണ് റോസ് വാട്ടര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വില കൂടിയ സ്‌കിന്‍ ടോണറുകള്‍ക്ക് പകരമായി റോസ് വാട്ടര്‍ ഉപയോഗിക്കാം.

നാല്...

മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കും എണ്ണയും എല്ലാം നീക്കി സൗന്ദര്യം നിലനിര്‍ത്താനും മുഖത്തെ പിഎച്ച് ലെവല്‍ നിയന്ത്രിച്ച് നിലനിര്‍ത്താനും റോസ് വാട്ടര്‍ ഏറെ സഹായകമാണ്.

അഞ്ച്...

മേക്കപ്പ് റിമൂവറുകൾക്ക് ബദലായി ഉപയോഗിക്കാൻ കഴിയുന്ന സ്വാഭാവിക ചേരുവയാണ് റോസ് വാട്ടർ. മേക്കപ്പ് വളരെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കും.