നൃത്തം ഒരു മികച്ച കാർഡിയോ വ്യായാമമാണ്. പതിവായി നൃത്തം ചെയ്യുന്നത് ഹൃദയമിടിപ്പ് സന്തുലിതമാക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും അരമണിക്കൂറിലധികം നൃത്തം ചെയ്യുന്ന ആളുകൾക്ക് ഹൃദ്രോ​ഗ സാധ്യത കുറയുന്നതായി പഠനങ്ങ്‍ പറയുന്നു.

ഇന്ന് ഏപ്രിൽ 29. അന്താരാഷ്ട്ര നൃത്ത ദിനം (international dance day). യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, സയന്റിഫിക്, കൾച്ചറൽ ഓർഗനൈസേഷന്റെ (യുനെസ്‌കോ) പെർഫോമിംഗ് ആർട്സിന്റെ ഭാഗമായ ഇന്റർനാഷണൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡാൻസ് കമ്മിറ്റിയാണ് അന്താരാഷ്ട്ര നൃത്ത ദിനം ആഘോഷിച്ചു തുടങ്ങിയത്.

 1982 മുതൽ അന്താരാഷ്ട്ര നൃത്ത ദിനം ആഘോഷിക്കുന്നു. നൃത്തം സ്വന്തം തൊഴിൽ മേഖല ആയി പിന്തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഈ ദിവസം ഏറെ പ്രധാനമാണ്. നൃത്തം ഏറ്റവും മികച്ചതും രസകരവുമായ ഫിറ്റ്നസ് വ്യായാമങ്ങളിൽ ഒന്നാണ്. ശാരീരികമായി സഹായിക്കുന്നതിനൊപ്പം മാനസികാരോഗ്യത്തിന് നൃത്തത്തിന് നിരവധി ഗുണങ്ങളുണ്ട്. അന്താരാഷ്ട്ര നൃത്ത ദിനത്തിൽ നൃത്തം ചെയ്യുന്നതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം.

ഒന്ന്...

നൃത്തം ഒരു മികച്ച കാർഡിയോ വ്യായാമമാണ്. പതിവായി നൃത്തം ചെയ്യുന്നത് ഹൃദയമിടിപ്പ് സന്തുലിതമാക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും അരമണിക്കൂറിലധികം നൃത്തം ചെയ്യുന്ന ആളുകൾക്ക് ഹൃദ്രോ​ഗ സാധ്യത കുറയുന്നതായി പഠനങ്ങൾ പറയുന്നു.

രണ്ട്...

സുംബ, എയ്‌റോബിക്‌സ് എന്നിവയെല്ലാം നൃത്തത്തിന്റെയും വ്യായാമത്തിന്റെയും രൂപങ്ങളാണ്. നൃത്തം ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുന്നു. ധാരാളം കലോറി കുറയ്ക്കുന്നതിന് പുറമേ നൃത്തം നിങ്ങളുടെ പേശികളുടെ ശക്തി വർദ്ധിപ്പിക്കുന്നതായി ജേണൽ ഓഫ് ഫിസിയോളജിക്കൽ ആന്ത്രോപോളജി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മൂന്ന്...

നൃത്തത്തിന് സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും കഴിയും. ശരീരത്തിൽ ശാരീരിക സമ്മർദ്ദം ചെലുത്തുന്നത് മാനസിക പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കുമെന്ന് ഡയറ്റീഷ്യനായ കെറി-ആൻ ജെന്നിംഗ്സ് പറയുന്നു. 

നാല്...

നൃത്തം ഓർമ്മശക്തി വർദ്ധിപ്പിക്കുകയും പ്രായമാകുമ്പോൾ ഡിമെൻഷ്യ വികസിപ്പിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തേക്കാമെന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

അപൂര്‍വ ദാമ്പത്യത്തിന്റെ കഥ പറഞ്ഞ് 'ഫിക്ടോസെക്ഷ്വല്‍' ആയ യുവാവ്