Asianet News MalayalamAsianet News Malayalam

പുതിന വെള്ളം കുടിക്കുന്നത് ശീലമാക്കൂ; ​ഗുണങ്ങൾ അറിയാം

ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ കുറയ്ക്കുന്നതിന് പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. പുതിനയിലെ 'മെന്തോള്‍' സാരാംശം ശ്വസനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. 

Benefits Of Drinking Mint Water In The Morning
Author
Trivandrum, First Published Aug 8, 2020, 9:53 PM IST

നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് 'പുതിന'. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന് കൂടിയാണ് പുതിന. പുതിന വെള്ളം കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

വായ്‌നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും പൊതുവായ വായ ശുചിത്വം വര്‍ദ്ധിപ്പിക്കാനും പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ സഹായിക്കുന്നു. രാവിലെ പുതിന വെള്ളം കുടിക്കുന്നത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും വായ്‌നാറ്റം കുറയ്ക്കുകയും ചെയ്യും. 

രണ്ട്...

ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ കുറയ്ക്കുന്നതിന് പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. പുതിനയിലെ 'മെന്തോള്‍' സാരാംശം ശ്വസനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. 

മൂന്ന്...

ഭക്ഷണം ദഹനനാളത്തിൽ ആവശ്യത്തിലധികം നേരം നിലനിൽക്കുകയാണെങ്കിൽ, അത് ​പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കും. ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ പുതിനയിലയിലെ ചില ഗുണങ്ങള്‍ ഏറെ ​ഗുണം ചെയ്യും. ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും പുതിന മികച്ചൊരു പ്രതിവിധിയാണ്. 

നാല്...

ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പുതിന നേരിട്ട് പ്രയോഗിക്കുന്നത് ഗുണം ചെയ്യും. എങ്കിലും, രാവിലെ പുതിന വെള്ളം കുടിക്കുന്നത് ആരോഗ്യകരമായതും ഇളം നിറമുള്ള ചര്‍മ്മം നല്‍കുന്നതിനും സഹായിക്കുന്നു.

അഞ്ച്...

പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സമ്മര്‍ദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കാനും ഇത് സഹായിക്കും. പുതിന വെള്ളം പതിവായി കുടിക്കുന്നത് വിഷാദരോഗത്തെ നീക്കാന്‍ സഹായിക്കുന്നു. രാവിലെ പുതിന ചായ അല്ലെങ്കില്‍ പുതിന വെള്ളം കുടിക്കുന്നത് ദിവസം മുഴുവന്‍ ഊർജ്ജം നിലനിര്‍ത്താന്‍ സഹായിക്കും.

വണ്ണം കുറയ്ക്കണോ? വിശപ്പിനെ നിയന്ത്രിക്കുന്ന ഈ ഭക്ഷണങ്ങള്‍ കഴിക്കൂ...


 

Follow Us:
Download App:
  • android
  • ios