Asianet News MalayalamAsianet News Malayalam

മുടിയിൽ എണ്ണ വെറുതെ തേച്ചിട്ട് കാര്യമില്ല; 15 മിനിറ്റ് മസാജ് ചെയ്യുക, ​ഗുണങ്ങൾ ഇവയൊക്കെ

സ്ഥിരമായി എണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ തടയുക മാത്രമല്ല മുടിക്ക് ബലവും മുടി പൊട്ടാതിരിക്കാനും സഹായിക്കും. ഒലീവ് ഓയിൽ, വെളിച്ചെണ്ണ എന്നിവ ഒരുമിച്ച് ചേർത്ത് മസാജ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്.

benefits of oil massage to your scalp and hair
Author
Trivandrum, First Published Mar 7, 2019, 11:01 PM IST

തലയിൽ എണ്ണയിട്ട് നല്ലതുപോലെ മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എണ്ണയിട്ട് മസാജ് ചെയ്യുന്നതിലൂടെ മുടി തഴച്ച് വളരാൻ സഹായിക്കുന്നു. കുളിക്കുന്നതിന് മുമ്പ് ‌മുടിയിൽ എണ്ണ പുരട്ടിയ ശേഷം 15 മിനിറ്റ് മസാജ് ചെയ്യുക. എണ്ണയിട്ട് മുടി മസാജ് ചെയ്യുന്നതിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കും...

മുടിയില്‍ എണ്ണ പുരട്ടിയ ശേഷം 15 മിനിറ്റ് മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കും. ഇതിലൂടെ മുടി തഴച്ച് വളരാൻ സഹായിക്കും. അതുകൊണ്ട് നല്ലത് പോലെ മസാജ് ചെയ്ത് വേണം എണ്ണ പുരട്ടാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഓരോ മുടിയും മാറ്റി വേണം എണ്ണ പുരട്ടാൻ. 

benefits of oil massage to your scalp and hair

മുടിക്ക് നല്ലൊരു കണ്ടീഷണര്‍... 

ഷാംപൂ പോലെ തന്നെ എണ്ണയും നല്ലൊരു കണ്ടീഷണറാണെന്ന് പറയാം. കെമിക്കൽ ഷാംപൂ പുരട്ടി മസാജ് ചെയ്യുന്നത് മുടിക്ക് കൂടുതൽ ദോഷം ചെയ്യും. തലയ്ക്ക് തണുപ്പ് കിട്ടാനും താരൻ, പേൻശല്യം, എന്നി പ്രശ്നങ്ങൾ അകറ്റാനും എണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. അത് കൊണ്ട് തന്നെ വെളിച്ചെണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് മുടിക്ക് ബലം കിട്ടാനും മുടി ആരോ​ഗ്യത്തോടെയിരിക്കാനും സഹായിക്കും. 

മുടി കരുത്തുള്ളതാക്കും...

സ്ഥിരമായി എണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ തടയുക മാത്രമല്ല മുടിക്ക് ബലവും മുടി പൊട്ടാതിരിക്കാനും സഹായിക്കും. ഒലീവ് ഓയിൽ, വെളിച്ചെണ്ണ എന്നിവ ഒരുമിച്ച് ചേർത്ത് മസാജ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്. തലയ്ക്ക് തണുപ്പ് കിട്ടാനും മുടിയെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാനും സഹായിക്കും. 
 

Follow Us:
Download App:
  • android
  • ios