Asianet News MalayalamAsianet News Malayalam

മുഖത്തെ ചുളിവുകൾ മാറാൻ ബെറിപ്പഴങ്ങൾ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

സരസഫലങ്ങളിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി മെലാനിൻ ഉൽപാദനത്തെ തടയുന്നു. ഇത് കറുത്ത പാടുകൾ അകറ്റുന്നതിനും ചർമ്മത്തിന് നിറം ലഭിക്കുന്നതിനും സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. 

berries for glow and healthy skin and face
Author
First Published Aug 20, 2024, 9:52 PM IST | Last Updated Aug 20, 2024, 10:40 PM IST

ബെറിപ്പഴങ്ങൾ ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ബെറിപ്പഴങ്ങളിൽ അടങ്ങിയിരിക്കുന്നു. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ബെറി, ക്രാൻബെറി എന്നിവയാണ് സാധാരണ സരസഫലങ്ങൾ. ആൻ്റിഓക്‌സിഡൻ്റുകളായ വിറ്റാമിൻ സിയും ആന്തോസയാനിനുകളും ബെറിപ്പഴങ്ങളിൽ അടങ്ങിയിരിക്കുന്നു.

ചുളിവുകൾ, നേർത്ത വരകൾ,  പാടുകൾ എന്നിവ കുറയ്ക്കാനും ചർമ്മത്തെ കൂടുതൽ യുവത്വവും തിളക്കവുമുള്ളതാക്കാനും സഹായിക്കുന്നതായി ഫ്രോണ്ടിയേഴ്‌സ് ഇൻ ഫാർമക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

സരസഫലങ്ങളിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി മെലാനിൻ ഉൽപാദനത്തെ തടയുന്നു. ഇത് കറുത്ത പാടുകൾ അകറ്റുന്നതിനും ചർമ്മത്തിന് നിറം ലഭിക്കുന്നതിനും സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. 

റാസ്‌ബെറി, ബ്ലാക്ക്‌ബെറി എന്നിവ പോലുള്ള ബെറികളിൽ ഉയർന്ന ജലാംശവും അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ജലാംശം നൽകാനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കുന്നതിൽ ബെറിപ്പഴങ്ങൾ ഫലപ്ര​ദമാണ്.  

മുഖകാന്തി കൂട്ടാൻ ബെറിപ്പഴങ്ങൾ കൊണ്ടുള്ള ഫേസ് പാക്ക് പരീക്ഷിക്കാം.

ഒന്ന്

രണ്ട് സ്ട്രോബെറി പേസ്റ്റും അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 10 മിനുട്ട് നേരം ഈ പാക്ക് ഇട്ടിരിക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖവും കഴുത്തും കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട്

ഒരു പിടി ബ്ലൂബെറി പേസ്റ്റുംഅൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ ചുളിവുകൾ മാറാൻ ഈ പാക്ക് സഹായകമാണ്.

പഞ്ചസാരയാണ് പ്രധാന വില്ലൻ, 18 കിലോ കുറച്ചത് ഇങ്ങനെ ; നിതീഷ് പറയുന്നു

 

Latest Videos
Follow Us:
Download App:
  • android
  • ios