Asianet News MalayalamAsianet News Malayalam

കരളിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. നിങ്ങളുടെ കരളിൽ ചെറിയ അളവില്‍ കൊഴുപ്പ് ഉള്ളത് സ്വാഭാവികമാണ്. എന്നാല്‍ കരളിൽ  അഞ്ച് മുതൽ പത്ത് ശതമാനമോ അതില്‍ കൂടുതലോ കൊഴുപ്പുണ്ടെങ്കില്‍ നിങ്ങൾക്ക് ഫാറ്റി ലിവർ രോഗം ഉണ്ടാകാം. 

best way to fight liver disease is to avoid it
Author
Trivandrum, First Published Feb 14, 2020, 2:42 PM IST

കരളിന്റെ ആരോഗ്യ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നമ്മളില്‍ പലരും കൊടുക്കാത്തതിന്റെ ഫലമായാണ് ഫാറ്റി ലിവർ ഉണ്ടാകുന്നത്. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. നിങ്ങളുടെ കരളിൽ ചെറിയ അളവില്‍ കൊഴുപ്പ് ഉള്ളത് സ്വാഭാവികമാണ്. എന്നാല്‍ കരളിന്റെ അഞ്ച് മുതൽ പത്ത് ശതമാനമോ അതില്‍ കൂടുതലോ കൊഴുപ്പുണ്ടെങ്കില്‍ നിങ്ങൾക്ക് ഫാറ്റി ലിവർ രോഗം ഉണ്ടാകാം. 

മദ്യപാനമാണ് ഫാറ്റി ലിവറിന്റെ പ്രധാനകാരണമായി പറയുന്നത്. മദ്യപാനികൾ അല്ലാത്തവർക്കിടയിൽ, ഫാറ്റി ലിവറിന്റെ പ്രധാന കാരണം അമിത വണ്ണമാണ്. പ്രമേഹം, കുറഞ്ഞ വ്യായാമം, പാരമ്പര്യം എന്നിവ ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള റിസ്ക്‌ കൂട്ടുന്നതായി കണ്ടു വരുന്നു. ഫാറ്റി ലിവർ സാധാരണയായി സവിശേഷമായ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാറില്ല. 

പലപ്പോഴും, ഒരു ശാരീരിക പരിശോധനയിലൂടെയാണ് ഡോക്ടര്‍മാര്‍ ഈ രോഗം കണ്ടുപിടിക്കാറുള്ളത്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍തന്നെ. കരളിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ...

ഒന്ന്...

ഫാറ്റി ലിവർ മാത്രമല്ല മറ്റ് കരൾ രോ​ഗങ്ങൾ അകറ്റാനും ദിവസവും 15 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തേണ്ടതാണ്. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് നേരത്തേക്ക് വ്യായാമം ചെയ്യുക. യോ​ഗ, എയറോബിക്സ്, നടത്തം എന്നിവ ശീലമാക്കുന്നത് കരൾ രോ​ഗം തടയാൻ സഹായിക്കും.

best way to fight liver disease is to avoid it

രണ്ട്...

ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തുക. ഇലക്കറികൾ, പഴവര്‍ഗങ്ങള്‍, സാലഡുകള്‍, വേവിക്കാത്ത പച്ചക്കറികള്‍, ജ്യൂസുകള്‍ എന്നിവ കഴിക്കുന്നത് കരൾ രോ​ഗം വരാതിരിക്കാൻ സഹായിക്കുന്നു. ഇലകൾ, കൂണുകൾ, തവിടുകളയാത്ത ധാന്യങ്ങൾ, നട്സ്, ഓട്സ് തുടങ്ങിയവയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു.

best way to fight liver disease is to avoid it

മൂന്ന്...

വിഷവസ്തുക്കൾ കരൾ കോശങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. കീടനാശിനികൾ, രാസവസ്തുക്കൾ തുടങ്ങിയ വിഷവസ്തുക്കളുമായി നേരിട്ടുള്ള സമ്പർക്കം പരിമിതപ്പെടുത്തുക.

best way to fight liver disease is to avoid it

നാല്...

ധാരാളം വെള്ളം കുടിച്ചാൽ എന്‍എഎഫ്എല്‍ഡി തടയാനാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.  കരൾ രോ​ഗങ്ങൾ അകറ്റാനും ശരീരത്തിലെ കൊഴുപ്പ് കളയാനും വെള്ളം വളരെ നല്ലതാണ്. കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കുന്നു. 

best way to fight liver disease is to avoid it

അഞ്ച്....

മധുരപലഹാരങ്ങൾ പരമാവധി ഒഴിവാക്കുക. ഐസ്ക്രീം, പാസ്ട്രീ, ചോക്ലേറ്റ്സ് പോലുള്ളവ ഒഴിവാക്കിയാൽ എന്‍എഎഫ്എല്‍ഡി തടയാനാകും.

best way to fight liver disease is to avoid it

Follow Us:
Download App:
  • android
  • ios