Asianet News MalayalamAsianet News Malayalam

കൊവാക്സിൻ രണ്ട് , മൂന്ന് ഘട്ട പരീക്ഷണങ്ങൾ കുട്ടികളിൽ നടത്താം: വിദഗ്ധ സമിതി

മൂന്നാംഘട്ട പരീക്ഷണത്തിന് മുൻപ് രണ്ടാം ഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Bharat Biotech's Covaxin recommended by expert panel for phase 2/3 trials on children
Author
Trivandrum, First Published May 12, 2021, 2:05 PM IST

ഭാരത് ബയോടെക്കിന്റെ വാക്സിനായ കോവാക്സിന് കുട്ടികളില്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി. രണ്ട് വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളിൽ വാക്സിന്‍ പരീക്ഷണം നടത്തുവാനാണ് അനുമതി നൽകിയിരിക്കുന്നത്.

ക്ലിനിക്കൽ പരീക്ഷണത്തിന് സെന്‍ട്രൽ ഡ്രഗ്സ് സ്റ്റാന്റേഡ് കണ്ടോൾ ഓര്‍ഗനൈസേഷൻ (സിഡിഎസ്സിഒ) ആണ് അനുമതി നൽകിയത്. എയിംസ് ഡൽഹി, എയിംസ് പാട്ന, നാഗ്പുർ മെഡിട്രിന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടെയുള്ള ആശുപത്രികളിലാണ് ക്ലിനിക്കൽ പരീക്ഷണം നടക്കുക.

കോവാക്സിന്റെ ഒന്നാംഘട്ട പരീക്ഷണ ഫലങ്ങള്‍ പരിശോധിച്ച ശേഷമാണ് കൂടുതൽ പരീക്ഷണങ്ങള്‍ക്ക് അനുമതി നൽകിയിരിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിന് മുൻപ് രണ്ടാം ഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിലവിൽ 18 വയസിന് മുകളിലുള്ളവർക്ക് ഇന്ത്യയിൽ കോവാക്സിനും കോവിഷീൽഡ് വാക്സിനുമാണ് നൽകുന്നത്. ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെകാണ് കോവാക്സിൻ വികസിപ്പിച്ചത്.

എന്തുകൊണ്ടാണ് കൊവിഡ് ബാധിച്ച് 5-10 ദിവസങ്ങള്‍ പ്രധാനമെന്ന് പറയുന്നത്?

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios