ഗർഭനിരോധന ​ഗുളിക സ്ഥിരമായി ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. ഗർഭനിരോധന ​ഗുളിക കഴിച്ചാലുള്ള ദോഷവശങ്ങളെ പറ്റി പലർക്കും അറിയില്ലെന്നതാണ് വാസ്തവം. ശരിയായ സമയം കഴിച്ചാല്‍ നൂറു ശതമാനം ഫലപ്രദമായ ഒരു ഗര്‍ഭനിരോധന മാര്‍ഗമാണ് കോണ്‍ട്രാസെപ്റ്റീവ് പില്‍സ്.

ഗർഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം തല​ച്ചോറിൽ സ്​​​ട്രോക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ്​ പഠനങ്ങൾ പറയുന്നത്. ഗുളികകളുടെ ഉപയോഗം രക്​തസമ്മർദ്ദം വർധിപ്പിക്കുകയും രക്​തം കട്ടപിടിക്കുന്നതിന്​ ഇടയാക്കുകയും ചെയ്യും. രക്​തക്കുഴലുകളിൽ ഉണ്ടാകുന്ന ഈ തടസം മൂലം തലച്ചോറിലേക്ക്​ ആവശ്യത്തിന്​ രക്​തം ലഭിക്കാതെ സ്​​ട്രോക്കിന്​ കാരണമാകുമെന്നും പഠനത്തിൽ പറയുന്നു.

ലയോള യൂണിവേഴ്സിറ്റിയിലെ ​സ്​ട്രോക്ക്​ വിദഗ്​ധരാണ് പഠനം നടത്തിയത്.  ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഈ ഗുളികകളില്‍ പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ ആണ് പ്രധാന ഘടകം.  സുരക്ഷിതമല്ലാത്ത ഗര്‍ഭധാരണം തടയുകയാണ് ഇത്തരം ഗുളികയുടെ ലക്ഷ്യം. കഴിയുന്നതും പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ആഹാരത്തിന് ശേഷം വെള്ളത്തോടൊപ്പം കഴിക്കാനാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത്. 

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷം 72 മണിക്കൂറിനുള്ളിലെങ്കിലും ഗുളിക കഴിക്കണം. അതു കഴിഞ്ഞിട്ടാണങ്കില്‍ ഫലം ലഭിക്കില്ലത്രെ. ഗുളികയിലെ പ്രധാന ഘടകമായ പ്രൊജസ്‌ട്രോണ്‍ അണ്ഡവിസര്‍ജ്ജനം അഥവാ ഓവുലേഷന്‍ പ്രക്രിയ തടയുന്നു. 

അണ്ഡം പുറത്തുവന്നാലും ബീജസംയോഗം നടക്കുന്നതില്‍ നിന്ന് ബീജത്തെ തടയുന്നു. ബീജസംയോഗം നടന്നുകഴിഞ്ഞാലും ഭ്രൂണം ഗര്‍ഭാശയഭിത്തിയില്‍ പറ്റിപ്പിടിക്കുന്നതിനെ തടയുന്നു. ഈ മൂന്ന് രീതിയിലാണ് ഗുളികകളുടെ പ്രവര്‍ത്തനം നടക്കുന്നത്.