തിരുവനന്തപുരത്തെ കേഡറിൽ വച്ച് അനുഭവസമ്പന്നരായ ഓക്യുപ്പേഷനൽ തെറാപ്പിസ്റ്റ്, സ്പീച്ച് ലാങ്ഗ്വിജ് പത്തോളജിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരടങ്ങുന്ന സംഘം മൂന്നാഴ്ചത്തെ തീവ്രപരിശീലനം രക്ഷിതാക്കൾക്കു നൽകുന്നു.
സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റിഹാബിലിറ്റേഷൻ, റിസേർച്ച് ആൻഡ് എജ്യുക്കേഷൻ (CADRRE) 2025ലെ പേരന്റ്-മീഡിയേറ്റഡ് ഇന്റർവെൻഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഈ പ്രോഗ്രാം അർഹരായ കുടുംബങ്ങൾക്ക് തികച്ചും സൗജന്യമായാണ് നൽകപ്പെടുന്നത്. 6 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്കാണ് ഇത് നൽകപ്പെടുന്നത്.
കേഡറിന്റെ ഈ സംരംഭം ഓട്ടിസം സ്പെക്ട്രം ഡിസോർഡറുള്ള (ASD) കുട്ടികളുടെ പ്രാഥമിക തെറാപ്പിസ്റ്റുകളാകുന്നതിന് അവരുടെ മാതാപിതാക്കളെ സമഗ്രമായി പരിശീലിപ്പിക്കുന്നു. ASD ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നെന്ന് മാതാപിതാക്കളോ ആരോഗ്യപ്രവർത്തകരോ അറിയിക്കുന്ന, 6 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കുവേണ്ടിയുള്ളതാണ് ഈ പരിശീലന പരിപാടി.
സ്‌ക്രീനിങ്ങിലൂടെ ASD ഉണ്ടെന്ന് സംശയിക്കുന്ന കുട്ടികളെ അതിന്റെ ലക്ഷണങ്ങൾ കൃത്യമായി നിർണ്ണയിക്കുന്നതിനുള്ള അസ്സെസ്സ്മെന്റിനു വിധേയമാക്കുന്നു. ഈ പരിശോധനയിൽ ഉയർന്ന ലക്ഷണസാധ്യതകൾ കാണിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാം.
തിരുവനന്തപുരത്തെ കേഡറിൽ വച്ച് അനുഭവസമ്പന്നരായ ഓക്യുപ്പേഷനൽ തെറാപ്പിസ്റ്റ്, സ്പീച്ച് ലാങ്ഗ്വിജ് പത്തോളജിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരടങ്ങുന്ന സംഘം മൂന്നാഴ്ചത്തെ തീവ്രപരിശീലനം രക്ഷിതാക്കൾക്കു നൽകുന്നു. ഒരു വർഷം നീളുന്ന ഈ പരിശീലന പരിപാടിയുടെ തുടർപരിശീലനങ്ങൾ മാസത്തിൽ ഒരിക്കൽ അല്ലെങ്കിൽ അതിലധികം തവണ, ഓൺലൈനായോ നേരിട്ടോ നടത്തുന്നതായിരിക്കും.
HLL ലൈഫ്കെയറിന്റെ സഹായത്തോടെ നൽകുന്ന ഈ പരിപാടി, കുട്ടികളുടെ ആദ്യഘട്ട വികസനത്തിൽ നിർണായകമായ തെറാപ്പികൾ ലഭ്യമാക്കാനുള്ള വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കുട്ടികളിൽ കാണുന്ന കുടുംബങ്ങൾ, സ്ക്രീനിംഗ് അപ്പോയിന്റ്മെന്റ് നിശ്ചയിക്കാൻ CADRRE-നെ സമീപിക്കേണ്ടതാണ്.
ഫോൺ: 9207650001
ഇമെയിൽ: pmi@cadrre.org
എന്താണ് ഓട്ടിസം?
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) സാമൂഹിക ഇടപെടലുകൾ, ആശയവിനിമയം, പെരുമാറ്റങ്ങൾ എന്നിവയെ ബാധിക്കുന്ന സങ്കീർണ്ണമായ ഒരു ന്യൂറോഡെവലപ്പ്മെന്റൽ അവസ്ഥയാണ്. സാധാരണയായി ബാല്യത്തിന്റെ തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകുകയും, ജീവിതം മുഴുവൻ തുടരുകയും ചെയ്യുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ASD-യുടെ വ്യാപ്തി കാര്യമായി വർദ്ധിച്ചിരിക്കുകയാണ്. കുട്ടികളിൽ ഏകദേശം ഒന്നു മുതൽ ഒന്നര ശതമാനം വരെ പേർ ASD ബാധിതരാണ്. നിർണ്ണയം വൈകുന്നതും, തെറാപ്പി നൽകാൻ കാലതാമസം നേരിടുന്നതും, കുട്ടികളുടെ വികസന വൈകല്യങ്ങളെ കൂടുതൽ വഷളാക്കുന്നു.
മാതാപിതാക്കളെ സഹ-തെറാപ്പിസ്റ്റുകളായി ഉൾപ്പെടുത്തുന്നത് ASD തെറാപ്പികളിൽ ഏറ്റവും നല്ല രീതികളിലൊന്നായി കരുതപ്പെടുന്നു. ഇതിലൂടെ തെറാപ്പിയുടെ തീവ്രത വർദ്ധിപ്പിക്കുകയും, കുട്ടിയുടെ ഓട്ടിസം നിർണ്ണയത്തെ മാതാപിതാക്കൾ സ്വീകരിക്കുന്നതിന് സഹായിക്കുകയും, അതുവഴി കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
CADRREനെ കുറിച്ച്
കേഡർ, ഓട്ടിസത്തെയും മറ്റു പരിമിതശേഷികളെയും കുറിച്ചുള്ള ഗവേഷണം, വിദ്യാഭ്യാസം, പുനരധിവാസം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. വികാസപരമായ വെല്ലുവിളികൾ നേരിടുന്നവർക്ക് സമഗ്രമായ പിന്തുണ നൽകുകയും, അവരുടെ പരമാവധി കഴിവുകൾ വികസിപ്പിക്കാൻ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് CADRREൻ്റെ ലക്ഷ്യം.


