ഫാറ്റി ലിവർ രോഗികൾക്ക് പേഴ്‌സണാലിറ്റി ഡിസോർഡർ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി. fatty liver patients are at risk of developing a personality disorder.

ചെറുപ്പക്കാർക്കിടയിൽ ഫാറ്റി ലിവർ രോ​ഗം ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ചികിത്സിച്ചില്ലെങ്കിൽ, ഫാറ്റി ലിവർ രോഗം ലിവർ സിറോസിസിലേക്ക് പുരോഗമിക്കുക ചെയ്യും. യുഎസിൽ ഏകദേശം 100 ദശലക്ഷം ആളുകൾക്ക് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ഉണ്ടെന്ന് അമേരിക്കൻ ലിവർ ഫൗണ്ടേഷൻ വ്യക്തമാക്കുന്നു. 

ഫാറ്റി ലിവർ രോഗികൾക്ക് പേഴ്‌സണാലിറ്റി ഡിസോർഡർ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി. പഠനത്തിന്റെ കണ്ടെത്തലുകൾ ബിഎംസി ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുള്ളവർക്ക് വ്യക്തിത്വ വൈകല്യം ഉണ്ടാകാനുള്ള സാധ്യത രോഗമില്ലാത്തവരെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു. NAFLD രോഗികൾ വ്യക്തിത്വ വൈകല്യങ്ങൾക്കായി സ്ക്രീനിംഗിന് വിധേയരാകണമെന്നും തിരിച്ചറിഞ്ഞാൽ, രോഗികൾ ഭക്ഷണക്രമം നിയന്ത്രിക്കാനും കൂടുതൽ വ്യായാമം ചെയ്യാനും തുടങ്ങുന്നതിനുമുമ്പ് അവരെ ചികിത്സിക്കണമെന്നും ​ഗവേഷകർ പറയുന്നു.

' NAFLD രോഗികളിൽ വ്യക്തിത്വ വൈകല്യങ്ങളുടെ വർദ്ധിച്ചുവരുന്ന വ്യാപനം കണ്ടെത്തുന്നത് പ്രത്യേകിച്ചും ശ്രദ്ധേയമാണ്. ഇത് എല്ലാ കരൾ രോഗങ്ങളുമായും ബന്ധപ്പെട്ട ഒരു പ്രശ്നമല്ല, മറിച്ച് NAFLD ഉള്ളവരിൽ മാത്രമാണെന്ന് സൂചിപ്പിക്കുന്നു...' - ബർമിംഗ്ഹാം സർവകലാശാലയിലെ സഹ-രചയിതാവ് ഡോ. ജോനാഥൻ കാറ്റ്‌ലിംഗ് പറഞ്ഞു. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, വ്യായാമം വർദ്ധിപ്പിക്കൽ തുടങ്ങിയവയിലൂടെ NAFLD തടയാൻ കഴിയും.

വളരെ കുറച്ച് മദ്യം കഴിക്കുന്നവരെയോ അല്ലെങ്കിൽ മദ്യം കഴിക്കാത്തവരെയോ ബാധിക്കുന്ന ഒരു കരൾ പ്രശ്നമാണ് NAFLD. NAFLD യിൽ, കരളിൽ വളരെയധികം കൊഴുപ്പ് അടിഞ്ഞുകൂടുന്നു. അമിതഭാരമുള്ളവരിലോ പൊണ്ണത്തടിയുള്ളവരിലോ ആണ് ഇത് മിക്കപ്പോഴും കാണപ്പെടുന്നത്.

 NASH കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം അത് വീർക്കുകയും കേടാകുകയും ചെയ്യുന്നു. NASH കൂടുതൽ വഷളാകുകയും സിറോസിസ് എന്നറിയപ്പെടുന്ന ഗുരുതരമായ കരൾ പാടുകൾക്കും കരൾ കാൻസറിനും പോലും കാരണമാവുകയും ചെയ്യും.