Asianet News MalayalamAsianet News Malayalam

കരൾ രോ​ഗങ്ങൾ തടയാൻ ​ഗ്രീൻ ടീ സഹായിക്കുമോ...?

കരളിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ച പാനീയമാണ് ​ഗ്രീൻ ടീ. ​ഗ്രീൻ ടീ ഫാറ്റി ലിവർ രോഗം പിടിപെടാനുള്ള സാധ്യത 75 ശതമാനം കുറയ്ക്കുമെന്ന് ദി ജേണൽ ഓഫ് ന്യൂട്രീഷ്യൻ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  
 

Can green tea help prevent liver diseases
Author
Trivandrum, First Published Dec 16, 2020, 12:40 PM IST

ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് ലിവര്‍ അഥവാ കരള്‍. ശരീരത്തിലെ വിഷാംശം വലിച്ചെടുത്ത് രക്തം ശുദ്ധമാക്കുക, ശരീരത്തിലെ അണുബാധകളെ ചെറുക്കുക എന്നിവയാണ് കരളിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 

കരളിന്റെ പ്രവര്‍ത്തനം താളംതെറ്റിയാല്‍ ബാധിക്കുന്നത് ശരീരത്തെ മുഴുവനുമാണ്‌. കരളിനെ ബാധിക്കുന്ന രോഗങ്ങള്‍ പലപ്പോഴും ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത് വൈകിയാണ്. അതുകൊണ്ടുതന്നെ പലപ്പോഴും രോഗിക്കു ചികിത്സയും വൈകും. 

' ഫൈബർ, ആന്റി ഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ വിഷാംശം ഇല്ലാതാക്കൽ പ്രക്രിയയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു. അതിനാൽ, കരളിന്റെ ആരോ​ഗ്യത്തിന് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തുക...' - ന്യൂട്രീഷ്യനിസ്റ്റ് രൂപാലി ദത്ത പറഞ്ഞു.

കരളിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ച പാനീയമാണ് ​ഗ്രീൻ ടീ. ​ഗ്രീൻ ടീ ഫാറ്റി ലിവർ രോഗം പിടിപെടാനുള്ള സാധ്യത 75 ശതമാനം കുറയ്ക്കുമെന്ന് ദി ജേണൽ ഓഫ് ന്യൂട്രീഷ്യൻ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് വേണം ​ഗ്രീൻ ടീ കുടിക്കേണ്ടതെന്നും രൂപാലി പറയുന്നു. കാരണം, രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും മഞ്ഞൾ സഹായിക്കുന്നു.

തടി കുറയ്ക്കണമെന്നുണ്ടോ...? തേൻ ഈ രീതിയിൽ രാവിലെ കഴിക്കൂ

Follow Us:
Download App:
  • android
  • ios