Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കാൻ രാത്രി ഭക്ഷണം ഒഴിവാക്കാറുണ്ടോ...?

ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് അത്താഴം കഴിക്കണമെന്നും  ലവ്നീത് പറയുന്നു. മാത്രമല്ല, രാത്രിയിൽ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നും ലവ്നീത് പറയുന്നു.

Can Skipping Dinner Help You Lose Weight
Author
Trivandrum, First Published Feb 2, 2021, 8:14 PM IST

അത്താഴം ഒഴിവാക്കുന്ന ശീലം ഇന്ന് മിക്കവരിലും കണ്ട് വരുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് പലരും അത്താഴം കഴിക്കാതിരിക്കുന്നത്. രാത്രി ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ എന്നതിനെ പറ്റി ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബാത്ര പറയുന്നു. 

ഭാരം വേഗത്തിൽ കുറയ്ക്കുന്നതിന് പ്രധാന ഭക്ഷണം ഒഴിവാക്കരുത്. പലരും പ്രധാന ഭക്ഷണത്ത‌ിന് ലഘുഭക്ഷണങ്ങളാണ് കൂടുതലും ഉൾപ്പെടുത്തി വരുന്നത്. പ്രധാന ഭക്ഷണം ഒഴിവാക്കുന്നത് കലോറി കുറയ്ക്കാൻ സഹായിക്കുമെങ്കിലും അത്ര പെട്ടെന്ന് ഭാരം കുറയ്ക്കാൻ സഹായിക്കില്ല. 

പലരും ഒഴിവാക്കുന്നത് അത്താഴമാണ്. രാത്രി ഭക്ഷണം ഒഴിവാക്കുകയോ അല്ലെങ്കിൽ വെെകി കഴിക്കുകയോ ചെയ്യുന്നത് ഭാരം കൂടുന്നതിന് കാരണമാകും. മാത്രമല്ല, രാത്രിയിൽ ജങ്ക് ഫുഡ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഭാരം കൂടുന്നതിന് കാരണമാകാം. 

രാത്രി പഴങ്ങളും സാലഡും കഴിക്കുന്നത് അമിതവണ്ണത്തെ തടഞ്ഞുനിര്‍ത്താനാകുമെന്ന് ലവ്നീത് പറഞ്ഞു. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് അത്താഴം കഴിക്കണമെന്നും  ലവ്നീത് പറയുന്നു. മാത്രമല്ല, രാത്രിയിൽ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നും ലവ്നീത് പറയുന്നു.

രാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ ടീ കഴിക്കരുത്; കാരണങ്ങള്‍ അറിയാം...

 

Follow Us:
Download App:
  • android
  • ios