ശരീരത്തിന്റെ ഭാരം കുറയ്‌ക്കാനുള്ള നിരവധി ഗുണങ്ങള്‍ മഞ്ഞളിനുണ്ട്‌. കൊഴുപ്പു കോശങ്ങള്‍ ഉണ്ടാകുന്നത്‌ കുറയ്‌ക്കാന്‍ മഞ്ഞളിന്‌ കഴിയും അതുവഴി ശരീരത്തിലെ മൊത്തം കൊഴുപ്പ്‌ കുറയുകയും ഭാരം കൂടുന്നത്‌ തടയുകയും ചെയ്യും. ഒരു നല്ല ആന്റി ഓക്സിഡന്റാണ് മഞ്ഞള്‍. ഒപ്പം ദഹനസഹായിയും. 

മഞ്ഞളിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാനും ചർമ്മസംരക്ഷണത്തിനുമെല്ലാം മഞ്ഞൽ സഹായകമാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ മഞ്ഞൾ സഹായിക്കുമോ? മഞ്ഞൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങൾ. 

ശരീരത്തിന്റെ ഭാരം കുറയ്‌ക്കാനുള്ള നിരവധി ഗുണങ്ങൾ മഞ്ഞളിനുണ്ട്‌. കൊഴുപ്പു കോശങ്ങൾ ഉണ്ടാകുന്നത്‌ കുറയ്‌ക്കാൻ മഞ്ഞളിന്‌ കഴിയും അതുവഴി ശരീരത്തിലെ മൊത്തം കൊഴുപ്പ്‌ കുറയുകയും ഭാരം കൂടുന്നത്‌ തടയുകയും ചെയ്യും. ഒരു നല്ല ആന്റി ഓക്സിഡന്റാണ് മഞ്ഞൾ. ഒപ്പം ദഹനസഹായിയും.

ശരീരഭാരം കുറയ്ക്കുന്നതിൽ മഞ്ഞളിന്റെ പങ്ക് അടുത്തിടെയുള്ള ഗവേഷണങ്ങൾ പരിശോധിച്ചു. അമിതവണ്ണത്തിൽ പങ്കുവഹിക്കുന്ന പ്രത്യേക കോശജ്വലന മാർക്കറുകളെ കുർക്കുമിൻ അടിച്ചമർത്തുന്നതായി പഠനങ്ങൾ പറയുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധം തടയാനും മഞ്ഞൾ പ്രവർത്തിക്കുന്നു. അതിനാൽ കൊഴുപ്പുകൾ ശരീരത്തിൽ നിലനിർത്തില്ല.

Read more നിത്യേന ഈ പഴം ശീലമാക്കൂ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

പൊണ്ണത്തടിയുള്ളവർക്കും പ്രമേഹത്തിന് സാധ്യതയുള്ളവർക്കും മഞ്ഞൾ ധാരാളം ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. മഞ്ഞൾ പതിവായി കഴിക്കുന്നത് ശരീരത്തിലെ പിത്തരസം ഉൽപാദനം വർദ്ധിപ്പിക്കുന്നു. ദിവസവും രാവിലെ അൽപം മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് ശീലമാക്കു. അത് ആ ദിവസത്തെ മുഴുവൻ ദഹനത്തെ സഹായിക്കും.

മഞ്ഞളിലെ കുർകുമിൻ വൈറ്റ് ഫാറ്റിനെ ബ്രൗൺ ഫാറ്റാക്കി മാറ്റുന്നു. ചർമത്തിനു താഴെ അടിയുന്ന ഒരുതരം കൊഴുപ്പാണ് വൈറ്റ് ഫാറ്റ്. ഇത് പൊണ്ണത്തടിക്ക് കാരണമാകുന്നു. ഈ ഫാറ്റിനെ ബ്രൗൺ ഫാറ്റാക്കി കൊഴുപ്പിനെ എരിച്ച് കളയുന്നതിനൊപ്പം അതിൽ നിന്നുണ്ടാകുന്ന ഗ്ലൂക്കോസിനെ മഞ്ഞൾ എനർജിയാക്കുകയും ചെയ്യുന്നു. പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.

Read more അമിതവണ്ണവും പ്രമേഹവും കുറയ്ക്കാൻ ഏറ്റവും നല്ല പഴങ്ങൾ ഏതൊക്കെ?