Asianet News MalayalamAsianet News Malayalam

തടി കൂടിയാൽ അത് പ്രമേഹത്തിന് കാരണമാകുമോ? ഡോക്ടർ പറയുന്നു

തടി കൂടിയാൽ അത് പ്രമേഹത്തിന് കാരണമാകുമോ എന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകും. ഇതിനെ കുറിച്ച് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എൻ‌ഡോക്രൈനോളജി വിഭാഗത്തിലെ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. സൊഹൈൽ ദുരാനി പറയുന്നു...

Can weight gain put you at risk of diabetes
Author
Mumbai, First Published Jul 18, 2020, 11:43 AM IST

ഇന്ന് നമ്മളിൽ മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് അമിതവണ്ണം. ഭാരം കൂടുന്നത് പലതരത്തിലുള്ള ​ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുന്നതിന് കാരണമാകുന്നു. ഭാരം കൂടിയാൽ അത് പ്രമേഹത്തിന് കാരണമാകുമോ എന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകും. 

 '' ശരീരഭാരം വർദ്ധിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു. അതിനാൽ, ശരീരഭാരം പ്രീ ഡയബറ്റിസിന് കാരണമാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ള അവസ്ഥയാണ്. ടൈപ്പ് 2 പ്രമേഹത്തിന്റെ ഒരു മുന്നോടിയാണിത്....'' -  ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എൻ‌ഡോക്രൈനോളജി വിഭാഗത്തിലെ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. സൊഹൈൽ ദുരാനി പറയുന്നു.

സാധാരണയായി 35 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് ടെെപ്പ് 2 പ്രമേഹം കൂടുതലും കാണപ്പെടുന്നത്. കഴുത്തിന് ചുറ്റും കറുപ്പ് നിറം ഉണ്ടാവുക, കാഴ്ച മങ്ങൽ, ഛർദ്ദി,  വളരെ പെട്ടെന്ന് ഭാരം കുറയുക എന്നിവയാണ് ടെെപ്പ് 2 പ്രമേഹത്തിന്റെ ശ്രദ്ധിക്കാതെ പോകുന്ന ചില ലക്ഷണങ്ങളെന്ന് ഡോ. സൊഹൈൽ പറഞ്ഞു.

അമിതഭാരം ഉള്ളവർ പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുകയും ആരോഗ്യകരമായ ശരീരഭാരം കൈവരിക്കുകയും വേണം. അമിതവണ്ണമുള്ളവർ ക്യത്യമായി വ്യായാമം ചെയ്യുകയും മധുരമുള്ള ഭക്ഷണങ്ങൾ കുറയ്ക്കുകയുമാണ് വേണ്ടതെന്ന് ഡോ. സൊഹൈൽ പറയുന്നു. 

' ശരീരഭാരം കുറയ്ക്കാനും ആരോഗ്യവാനായിരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിന്റെ ആദ്യപടിയായി കാർബോഹൈഡ്രേറ്റ് ‌അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക എന്നതാണ്. കൂടാതെ, മധുരം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുക. ഇവ ശ്രദ്ധിച്ചില്ലെങ്കിൽ  ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകും....' - ഡോ. സൊഹൈൽ പറഞ്ഞു.

അമിതഭാരമുള്ള ആളുകൾ ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുകയും പ്രമേഹമില്ലെന്നും ഉറപ്പ് വരുത്തുകയും വേണം.

'കൊറോണവൈറസിനെ പ്രതിരോധിക്കുന്ന തിരക്കിനിടെ, കൊവിഡ് രോഗികളുടെ യാതന കാണാതെ പോവരുത്' ഡോ. രാജഗോപാൽ പറയുന്നു...
 

Follow Us:
Download App:
  • android
  • ios