ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്.  ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിമപ്പെടുന്നു. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ ക്യാന്‍സര്‍ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. 

പതിവായി കഴിക്കുന്ന ചില ഭക്ഷണം ക്യാൻസറിന് വഴിവെക്കും. എന്നാൽ ഇതിൽ ഏന്തൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം ബാധിക്കുക എന്ന കാര്യം നമ്മളിൽ പലർക്കും അറിയില്ല.  അമേരിക്കയിലെ ഇന്‍റര്‍നാഷണല്‍ ഫുഡ് ഇന്‍ഫോര്‍മേഷന്‍ കൌണ്‍സില്‍ ഫൌഡേഷന്‍സ് ഫുഡ് ആന്‍റ്  ഹെല്‍ത്ത് റിപ്പോര്‍ട്ടിലാണ് ഏതൊക്കെ ഭക്ഷണം ക്യാന്‍സറിന് കാരണമാകുമെന്ന് പറയുന്നത്. 

ഒന്ന്...

ഫാസ്റ്റ് ഫുഡ്  കഴിക്കുന്നതും ചുവന്ന മാംസം ദിവസവും കഴിക്കുന്നതും ക്യാൻസർ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടനയും വിലയിരുത്തി. ഉദരക്യാൻസറിന്​ ഇത്​ പ്രധാന കാരണമായി മാറുന്നു. 

രണ്ട്...

മദ്യം കുടിക്കുന്നതും ക്യാൻസറിന് കാരണംമാകുമെന്നും ഈ പഠനം പറയുന്നു. അമേരിക്കയിലെ ഹെൽത്ത്​ ആന്‍റ്​ ഹ്യൂമൻ സർവീസസ്​ ഇത്​ ശരിവെക്കുന്നുമുണ്ട്​.

മൂന്ന്...

ആവശ്യത്തിലേറെ വേവിക്കുന്ന ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നതും ക്യാൻസർ സാധ്യത വർധിപ്പിക്കുന്നു. ആവശ്യത്തിലേറെ വേവിക്കുന്ന മാംസ വിഭവങ്ങൾ കഴിക്കുന്നത്​ ആരോഗ്യത്തിന്​ ഭീഷണിയാണ്​.

നാല്...

അമിത ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നതും ക്യാൻസർ സാധ്യത വർധിപ്പിക്കും. 150 ഡിഗ്രിയിൽ അധികം ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നത്​ ആരോഗ്യത്തിന്​ ഹാനികരമാണെന്നാണ്​ ലോക ആരോഗ്യസംഘടനയുടെ ഏജൻസിയുടെ പഠനത്തിൽ പറയുന്നത്​.

അഞ്ച്...

സോഡ കുടിക്കുന്നത്​ ഭാരം വർധിക്കാൻ ഇടയാക്കിയേക്കും. എന്നാൽ ഇത്​ ക്യാൻസറിന്​ വഴിവെച്ചേക്കുമെന്ന്​ കൂടുതൽ പേർക്കും അറിയില്ല. 2012ൽ സ്വീഡിഷ്​ ഗവേഷകർ പ്രസിദ്ധീകരിച്ച പഠനത്തിൽ പ്രതിദിനം ഒരു സോഡ കുടിക്കുന്നവരിൽ 40 ശതമാനത്തിനും പ്രോസ്​ടേറ്റ്​ ക്യാൻസർ കണ്ടെത്തിയെന്നാണ്​ പഠനത്തിൽ പറയുന്നത്​. 45 വയസിന്​ മുകളിൽ പ്രായമുള്ളവരിൽ ഇതിനുള്ള സാധ്യത കൂടുതലാണ്​.

ആറ്...

സാൽമൺ മത്സ്യം കഴിക്കുന്നതും ക്യാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ്​ 2004ൽ നടത്തിയ പഠനത്തിൽ പറയുന്നത്​. 

ഏഴ്...

സിനിമ കാണാൻ തിയറ്ററുകളിൽ പോകുമ്പോൾ പോപ്പ്കോൺ കഴിക്കുന്നതും പൊട്ടറ്റോ ഭക്ഷണങ്ങൾ കഴിക്കുന്നതും നമ്മളിൽ പലരുടെയും ശീലമാണ്. എന്നാൽ അതിലെ രാസപദാര്‍ത്ഥങ്ങള്‍ ക്യാൻസറിന് വഴിയൊരുക്കും.