സ്‌ക്രീനിംഗ് ടെസ്റ്റുകൾക്ക് സ്തനാർബുദം, സെർവിക്കൽ, വൻകുടൽ എന്നിവ പോലുള്ള ചില കാൻസറുകൾ നേരത്തേ കണ്ടെത്താനാകും.  

ലോകം ഇന്ന് ഏറ്റവുമധികം ഭയക്കുന്ന രോഗമാണ് കാൻസർ. മിക്കപ്പോഴും രോ​ഗം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കാൻ സാധിക്കാതെ വരാറുമുണ്ട്. രോഗിക്ക് എന്തെങ്കിലും തരത്തിലെ അസ്വസ്ഥതകൾ തോന്നി തുടങ്ങുമ്പോൾ തന്നെയാകും ആദ്യ പരിശോധന നടത്തുന്നതും. മിക്കപ്പോഴും അവസാന ഘട്ടത്തിലെത്തുമ്പോഴാകും രോ​ഗം കണ്ടെത്തുക. ഇത് രോഗിയെ രക്ഷപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കും. സ്ത്രീകളിൽ വിവിധ തരത്തിലുള്ള കാൻസർ പിടിപെടാറുണ്ട്. 

സ്തനാർബുദം, എൻഡോമെട്രിയൽ, ശ്വാസകോശം, സെർവിക്കൽ, ത്വക്ക്, അണ്ഡാശയ അർബുദം എന്നിവയുൾപ്പെടെ ചില അർബുദങ്ങൾ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ്. പല കാര്യങ്ങളും ഒരു സ്ത്രീക്ക് കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. 

പ്രായമാകുന്നത് പോലെയുള്ള ചില അപകട ഘടകങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും കാൻസർ വരാനുള്ള സാധ്യത കുറയ്ക്കാൻ സ്ത്രീകൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. കാൻസർ വരാതിരിക്കാൻ ആളുകൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് Centers for Disease Control and Prevention വ്യക്തമാക്കുന്നു. 

ഒന്ന്, കാൻസർ സാധ്യത കുറയ്ക്കാൻ ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുക. നിങ്ങൾ പുകവലിക്കുന്ന ആളാണെങ്കിൽ കഴിയുന്നതും വേഗം അത് ഉപേക്ഷിക്കുക. സിഗരറ്റ് വലിക്കുന്നത് ശ്വാസകോശ അർബുദങ്ങൾക്കും കാരണമാകുന്നു. വായ, തൊണ്ട, അന്നനാളം, ആമാശയം, വൻകുടൽ, മലാശയം, കരൾ, പാൻക്രിയാസ്, ശ്വാസനാളം, കിഡ്നി, മൂത്രാശയം, സെർവിക്‌സ് ക്യാൻസറുകൾ എന്നിവയുൾപ്പെടെ മറ്റ് നിരവധി അർബുദങ്ങൾ വരാനുള്ള സാധ്യതയുമായി പുകവലി ബന്ധപ്പെട്ടിരിക്കുന്നു. 

ചർമ്മ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് രക്ഷനേടുക. കാരണം, ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം. ചർമത്തിൽ അർബുദം, അന്ധത, പ്രതിരോധശേഷിക്ക് കോട്ടം എന്നിവയെല്ലാം ഇതിൻറെ ഭാഗമായി ഉണ്ടാകാവുന്നതാണ്. പൊണ്ണത്തടി 40 ശതമാനം അർബുദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, നിങ്ങൾ അമിതവണ്ണമുള്ളവരാണെങ്കിൽ ശരീരഭാരം കുറയ്ക്കുകയും ആരോഗ്യകരമായ ഭാരം നിലനിർത്തുകയും ചെയ്യുക.

കാൻസർ സ്ക്രീനിംഗ് ടെസ്റ്റുകൾ ചെയ്യുക...

സ്‌ക്രീനിംഗ് ടെസ്റ്റുകൾക്ക് സ്തനാർബുദം, സെർവിക്കൽ, വൻകുടൽ എന്നിവ പോലുള്ള ചില കാൻസറുകൾ നേരത്തേ കണ്ടെത്താനാകും. 

മാമോഗ്രഫി...

സ്തനാർബുദം നേരത്തേ കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗമാണിത്. അമേരിക്കൻ കാൻസർ സൊസൈറ്റി (ACS) 45 നും 54 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് വർഷത്തിലൊരിക്കൽ മാമോഗ്രഫിയും 55 വയസും അതിൽ കൂടുതലുമുള്ളവർക്ക് 2 വർഷത്തിലൊരിക്കൽ മാമോഗ്രഫിയും ശുപാർശ ചെയ്യുന്നു.

50-നും 74-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഓരോ 2 വർഷത്തിലും ഒരു മാമോഗ്രാം ചെയ്യാൻ യുഎസ് പ്രിവന്റീവ് സർവീസസ് ടാസ്‌ക് ഫോഴ്‌സ് (യുഎസ്‌പിഎസ്‌ടിഎഫ്) വ്യക്തമാക്കുന്നു. 40 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഒരു ഡോക്ടറെ കണ്ട് അതിന്റെ അപകടസാധ്യതകളും നേട്ടങ്ങളും വിലയിരുത്തിയ ശേഷം മാമോഗ്രാം പരിശോധിക്കാം.

സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ്...

പാപ് ടെസ്റ്റ് (അല്ലെങ്കിൽ പാപ് സ്മിയർ), എച്ച്പിവി ടെസ്റ്റ് എന്നിവ സെർവിക്കൽ കാൻസർ നേരത്തേ കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന രണ്ട് ടെസ്റ്റുകളാണ്. 21 വയസ്സ് മുതൽ പതിവായി സെർവിക്കൽ കാൻസർ സ്ക്രീനിംഗ് ശുപാർശ ചെയ്യുന്നു.

വൻകുടൽ കാൻസർ സ്ക്രീനിംഗ്....

45 മുതൽ 75 വയസ്സ് വരെ പ്രായമുള്ള മുതിർന്നവർക്ക് ഈ ടെസ്റ്റ് ശുപാർശ ചെയ്യുന്നു. മലാശയ കാൻസർ സ്ക്രീനിംഗിനായി ഉപയോഗിക്കുന്ന പരിശോധനകളിൽ മലം പരിശോധനകൾ, സിടി കോളനോഗ്രഫി, കൊളോനോസ്കോപ്പി എന്നിവ ഉൾപ്പെടുന്നു. 

ശ്വാസകോശ കാൻസർ സ്ക്രീനിംഗ്...

50 മുതൽ 80 വയസ്സ് വരെ പ്രായമുള്ള മുതിർന്നവർക്കും പുകവലി ശീലമുള്ളവർക്കും എല്ലാ വർഷവും ലോ-ഡോസ് കമ്പ്യൂട്ട് ടോമോഗ്രാഫി ഉപയോഗിച്ച് ശ്വാസകോശ കാൻസർ സ്ക്രീനിംഗ് യുഎസ് പ്രിവന്റീവ് സർവീസസ് ടാസ്ക് ഫോഴ്സ് (USPSTF) ശുപാർശ ചെയ്യുന്നു. 

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

LIVE: Dr. Vandana Das Funeral News Updates | Doctors Protest News | Asianet Kottarakkara news