ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കാരറ്റ്. ചർമ്മത്തിലെ വരൾച്ച കുറയ്ക്കാനും ചർമ്മത്തെ ആഴത്തിൽ മോയിസ്ച്യുറൈസ് ചെയ്യുകയും എല്ലായ്പോഴും തിളക്കമുള്ളതാക്കി നിലനിർത്തുകയും ചെയ്യുന്നു. മുഖത്തെ ചുളിവുകൾ മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മൂന്ന് തരം കാരറ്റ് ഫേസ്പാക്കുകളെ കുറിച്ചറിയാം...

ഒന്ന്...

 ആദ്യം ഒരു പകുതി കാരറ്റ് അരച്ചെടുക്കുക. ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ പാലും ഇതോടൊപ്പം ചേർത്ത് എല്ലാം നന്നായി ഇളക്കുക. ശേഷം മുഖത്ത് 15 മിനിറ്റ് ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക‌.

രണ്ട്...

ഒരു കപ്പ് കാരറ്റ് ജ്യൂസ് ഒരു ടേബിൾ സ്പൂൺ തൈരിനോടൊപ്പം മിക്സ് ചെയ്യാം. ഇതിലേക്ക് കടല മാവ്, നാരങ്ങ നീര് എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂർ കഴിയുമ്പോൾ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് ഇടാവുന്നതാണ്.

മൂന്ന്...

കാരറ്റ് ജ്യൂസ്, തൈര്, മുട്ടയുടെ വെള്ള എന്നിവ തുല്യ അളവിലെടുത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഇത് 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം. ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടുന്നത് ചർമ്മത്തെ തിളക്കമുള്ളതും പുതുമയുള്ളതുമായി നിലനിർത്തുന്നു. 

മുഖത്തെ ചുളിവ് മാറാന്‍ തേൻ ഈ രീതിയിൽ ഉപയോ​ഗിക്കൂ