Asianet News MalayalamAsianet News Malayalam

ഒന്നിലധികം ആളുകളുമായി സെക്സിലേർപ്പെടുന്നത് സെർവിക്കൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമോ?

ഒന്നിലധികം ആളുകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും സെർവിക്കൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി 'അമേരിക്കൻ കാൻസർ സൊസൈറ്റി' വ്യക്തമാക്കുന്നു.

Cervical Cancer Symptoms and risk factors
Author
Trivandrum, First Published Oct 3, 2021, 10:49 PM IST

സ്ത്രീകളിൽ കൂടുതലായി കാണുന്ന കാൻസറുകളിൽ ഒന്നാണ് സെർവിക്കൽ കാൻസർ (cervical cancer). യോനിയെ ഗർഭാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് സെർവിക്സ് (cervix). ലൈംഗിക ബന്ധത്തിൽക്കൂടി പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് (human papillomavirus infection) ആണ് ഈ രോഗത്തിന് കാരണമാകുന്നത്.

30 മുതൽ 69 വയസ്സിനുള്ളിൽ പ്രായമുള്ള സ്ത്രീകളെയാണ് ഈ രോഗം ബാധിക്കുന്നത്. സാധാരണയല്ലാത്ത ബ്ലീഡിങ്ങ് ആണ് സെർവിക്കൽ കാൻസറിന്റെ പ്രധാനലക്ഷണമെന്ന് പറയുന്നത്. ദുർഗന്ധത്തോടെയോ ബ്രൗൺനിറത്തിലോ രക്താംശത്തോടെയോ ഉള്ള ഡിസ്ചാർജും സെർവിക്കൽ കാൻസർ ലക്ഷണമാകാം. 

ഏകദേശം 18.3 ശതമാനം സ്ത്രീകൾക്ക് ഗർഭാശയ അർബുദം കണ്ടെത്തിയിട്ടുണ്ടെന്ന് ഗ്ലോബോകാൻ 2020ലെ റിപ്പോർട്ടിൽ പറയുന്നു.  സ്ത്രീകളിൽ ഏറ്റവും സാധാരണമായ നാലാമത്തെ അർബുദമാണ് സെർവിക്കൽ ക്യാൻസർ. നേരത്തേ കണ്ടെത്തിയാൽ അത് തടയാൻ കഴിയുമെന്നും ബം​ഗളൂരിലെ BGS Gleneagles Global Hospital ലെ മെഡിക്കൽ ഓങ്കോളജി കൺസൾട്ടന്റായ ഡോ. രാജീവ് വിജയകുമാർ പറയുന്നു. സെർവിക്കൽ കാൻസർ ഉണ്ടാകുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചറിയാം...

ഒന്നിലധികം ആളുകളുമായി സെക്സിലേർപ്പെട്ടാൽ...

ഒന്നിലധികം ആളുകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും സെർവിക്കൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി 'അമേരിക്കൻ കാൻസർ സൊസൈറ്റി' വ്യക്തമാക്കുന്നു. സുരക്ഷിതമായ സെക്സിലൂടെ ഒരു വ്യക്തിക്ക് എച്ച്പിവി പകരാനുള്ള അല്ലെങ്കിൽ പകരുന്നതിനുള്ള അപകടസാധ്യത കുറയ്ക്കാൻ കഴിയും. നിരവധി ലൈംഗിക ബന്ധങ്ങൾ ഗർഭധാരണത്തിനും പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പിഐഡി), വന്ധ്യതയ്ക്കും അകാല പ്രസവത്തിനും കാരണമായേക്കാവുന്ന യോനി ആരോഗ്യത്തെ ബാധിക്കുന്നു. ഒന്നിലധികം പേരുമായി സെക്സിലേർപ്പെടുന്നത് ഈ ക്യാൻസറിന്റെ വികാസത്തിന് ഉയർന്ന അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും ഡോ. രാജീവ് പറയുന്നു.

പുകവലി...

പുകവലിക്കുന്ന സ്ത്രീകളിൽ ഗർഭാശയ കാൻസറിനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. രാജീവ് പറയുന്നു. ഇത് സെർവിക്കൽ മ്യൂക്കസും മറ്റ് മാരകമായ രോഗങ്ങളും വികസിപ്പിക്കുന്നു. പുകവലി HPV (Human papillomavirus) നെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ നിന്ന് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തടഞ്ഞേക്കാം. പുകവലിയിൽ നിന്നുള്ള കാർസിനോജെനുകൾ സെർവിക്കൽ സെല്ലുകളിൽ എച്ച്പിവി അണുബാധയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നുവെന്ന് ​ഗവേഷകർ പറയുന്നു.

ദുർബലമായ പ്രതിരോധശേഷി...

എയ്ഡ്സിന് കാരണമാകുന്ന വൈറസ്, രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ആളുകളെ എച്ച്ഐവി അണുബാധയ്ക്ക് അപകടത്തിലാക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി കാൻസർ കോശങ്ങളുടെ വികാസത്തെ തടയുകയും അവയുടെ വളർച്ചയും വ്യാപനവും തടയുകയും ചെയ്യുന്നു.

ഗർഭനിരോധന ഗുളികകൾ...

ഗർഭനിരോധന ഗുളികകളുടെ ദീർഘകാല ഉപയോഗം ഗർഭാശയ അർബുദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

'കോണ്ടം' ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Follow Us:
Download App:
  • android
  • ios